പുനലൂർ ശ്രീ നാരായണ കോളേജിന്റെ NSS സപ്തദിന ക്യാമ്പുമായി ബന്ധപെട്ടു നടത്തിയ "കരുതൽ "(റോഡ് ഗതാഗത ബോധവത്കരണം ) പുനലൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റാംജി.കെ.കരണ്‍ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ചെമ്മന്തൂർ ജംഗ്ഷനിൽ എന്‍.എസ്.എസ് വോളന്റീയര്‍മാര്‍ വാഹന യാത്രികര്‍ക്ക് റോഡ് ഗതാഗത ബോധവത്കരണത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം നടത്തി.
സൗഹൃദ സംഭാഷണങ്ങളും ഒപ്പം റോഡ് ഗതാഗത ബോധവൽക്കരണവും പുനലൂര്‍ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റാംജി.കെ. കരണിന്റെ നേതൃത്വത്തിൽ നടത്തി.
ജോയിന്റ് ആര്.ടി.ഓ ശ്രീ.സുരേഷ് കുമാർ ആശംസ അറിയിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ സിമി ,ഡോ ദിവ്യ, എന്‍.എസ്.എസ് വോളണ്ടിയര്‍മാരായ സുജിത്, മൈമൂണ്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ