
പുനലൂർ നഗരസഭ ഭരണാധികാരികൾ വഴി നിർമ്മിച്ച നൽകണമെന്നാവശ്യപ്പെട്ട് ഓട്ടിസം ബാധിച്ച കുട്ടിയുമായി മാതാവ് നഗരസഭ ഓഫീസ് പടിക്കൽ സത്യാഗ്രഹം ആരംഭിച്ചു. പുനലൂർ നഗരസഭയിലെ കക്കോട് വാർഡിലെ താമസക്കാരിയായ വിഷ്ണു ഭവനിൽ ലളിതാംബികയും മകൻ മനോജുമാണ് നഗരസഭാ ഓഫീസ് പടിക്കൽ സത്യാഗ്രഹം ആരംഭിച്ചത് കഴിഞ്ഞ നാലുവർഷമായി കുടുംബം ഇവിടെയാണ് താമസിക്കുന്നത്.
വഴി നിർമ്മിച്ച നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ നഗരസഭ ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു എന്നാൽ ഭരണാധികാരികളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ലളിതാംബികയും മകനും ഓഫീസ് പടിക്കൽ സത്യാഗ്രഹം ആരംഭിച്ചത് മൂന്ന് മക്കളാണ് ലളിതാംബികയ്ക്കുള്ളത് ആറാം ക്ലാസുകാരനായ ഇളയമകനും ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ലളിതാംബികയുടെ ദുസ്ഥിതി കണ്ട സമീപവാസികളായ മറ്റ് എട്ട് താമസക്കാരും വഴി നിർമ്മിക്കുന്നതിന് സമ്മതപത്രം നൽകിയിട്ടുണ്ട്.സഞ്ചാരയോഗ്യമായ വഴി നിർമിച്ചു നൽകുന്നത് വരെ സത്യാഗ്രഹം തുടരാനാണ് ലളിതാംബികയുടെ തീരുമാനം.
തുടര്‍ന്ന് മുനിസിപ്പല്‍ ചെയര്മാന് കെ രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ രണ്ടാഴ്ചക്കകം വഴിയുടെ പ്രശ്നം പരിഹരിച്ചു നല്‍കാമെന്ന ഉറപ്പില്‍ സത്യാഗ്രഹം അവസാനിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ