*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ക്ഷീരകര്‍ഷക സംഗമവും നാടന്‍ പശുക്കുട്ടി വിതരണവും മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു


ആയൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെയും കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷീരകര്‍ഷക സംഗമവും നാടന്‍ പശുകുട്ടി വിതരണവും വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.
സംസ്ഥാനം പാലുത്പാദന രംഗത്ത് സ്വയംപര്യാപ്തതയിലേക്കാണ്. ക്ഷീര വ്യവസായ മേഖലയെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡുമായി ചേര്‍ന്ന് ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ആയൂര്‍ ആരാധന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  കളക്ടീവ് ഡയറി ഫാമിനായുള്ള പുനരുദ്ധാരണ പാക്കേജ്  പ്രഖ്യാപനവും ആദ്യഘട്ട കിടാരി, തീറ്റപ്പുല്‍കൃഷി ധനസഹായ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആയൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസിലെ തിരഞ്ഞെടുത്ത പത്ത് വിദ്യാര്‍ഥികള്‍ക്കുള്ള പശുക്കുട്ടി വിതരണവും നടത്തി.  മികച്ച ക്ഷീരകര്‍ഷകരെയും ആദരിച്ചു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അധ്യക്ഷയായി.  കെ.എല്‍.ഡി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണ ദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ്, ആയൂര്‍ കളക്ടീവ് ഡയറിഫാം പ്രസിഡന്റ് കുണ്ടൂര്‍ ജെ. പ്രഭാകരന്‍ പിള്ള, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എം.കെ പ്രസാദ്,  ആയൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ജി.എസ്. അജയകുമാര്‍ രാഷ്ട്രീയ കക്ഷി  നേതാക്കള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.