മതേതര ഇന്ത്യയുടെ നെഞ്ച് പിളർത്തിയ പൗരത്വ ബില്ലിനെതിരെ കാര്യറയിൽ യൂത്ത്കോൺഗ്രസ്സ് നേതൃത്വത്തിൽ നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു..
യൂത്ത് കോൺഗ്രസ്സ് കാര്യറ മേഖലാ കമ്മിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേത പ്രകടനവും, യോഗവും കാര്യറ എസ് നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഫ്സൽ മജീദ് അദ്ധ്യക്ഷത വഹിച്ചു, മുറാദ് സ്വാഗതം ആശംസിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് ഒ.അബ്ദുൽ മജീദ്, വാർഡ് മെമ്പർ ആലുവിള ബിജു, തോട്ടത്തിൽ സലീം, തുടങ്ങിയവർ സംസാരിച്ചു. സലാം, ബിനു, സുഡൊ, ആസിഫ്, സെയ്ദ്, ആഷിഖ്, ഷംനാദ്, സൈഫുദ്ദീൻ, സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ