*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വിനോദസഞ്ചാര മേഖലകളില്‍ പ്ലാസ്റ്റിക് അനുവദിക്കില്ല - ജില്ലാ കലക്ടര്‍


ജില്ലയിലെ വിനോദസഞ്ചാര മേഖലകളില്‍ നിരോധിത പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി തടയുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. വിനോദസഞ്ചാര സാധ്യത പരമാവധി വിനിയോഗിക്കുന്നതിനും മാലിന്യമുക്തി ഉറപ്പാക്കുന്നതിനുമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വനമേഖല ഉള്‍ക്കൊള്ളുന്ന തെ•ലയില്‍ മാലിന്യ നിക്ഷേപം തുടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ടൂറിസം വകുപ്പ് മുന്‍കൈയെടുക്കണം. ഹരിത-ശുചിത്വ മിഷനുകളുടെ സഹകരണം ഇക്കാര്യത്തിലുണ്ടാകും. മേഖലയില്‍ നിരന്തര പരിശോധന നടത്തി പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ തള്ളുന്നത് തടയണം. മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മസേനയുടെ സേവനം വിനിയോഗിക്കാം. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ആവശ്യമായ കൂടുതല്‍  സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തണം.
കൊല്ലം ബീച്ച് പലതവണ വൃത്തിയാക്കിയിട്ടും മാലിന്യം തള്ളുന്ന രീതി തുടരുകയാണ്. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിലും നടപടി എടുക്കുന്നതിലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെടുക്കും. ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കോര്‍പറേഷന്റെ പിന്തുണ അനിവാര്യമാണ്.
പ്ലാസ്റ്റിക് ബീച്ചില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മറികടക്കുന്നവരെ ശിക്ഷാനടപടിക്ക് വിധേയമാക്കും. അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ച് നിയമാനുസൃതം വിപണനം ചെയ്യുന്നതിന് അവസരമൊരുക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.
ഇവിടെ വാഹന പാര്‍ക്കിംഗിന് ശാസ്ത്രീയ മാര്‍ഗം അവലംബിക്കണം. ഫീസ് ഈടാക്കി ബീച്ചിന്റെ വികസനത്തിനും മാലിന്യ നിര്‍മാജ്ജന പ്രവര്‍ത്തനത്തിനും വിനിയോഗിക്കാം. ഹരിത കര്‍മസേനയുടെ സേവനം ഉറപ്പാക്കി മാലിന്യ നീക്കവും മെച്ചപ്പെടുത്താം.
പ്ലാസ്റ്റിക് നിരുത്സാഹപ്പെടുത്തുന്നതിനായി വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം. ഇതുവഴി പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം കൊണ്ടുവരുന്നത് നിയന്ത്രിക്കാനാകും. നേരത്തെ തീരുമാനിച്ച നാലു ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് പുറമെ കൂടുതല്‍ എണ്ണം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ബീച്ചിലും പരിസരത്തും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.