കൊല്ലം അഞ്ചൽ കൂട്ടിനാട് മടവൂർ കോണും പട്ടികജാതി കോളനി നിവാസികളായ സ്ത്രീകളും കുട്ടികളും പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാത്രികാലങ്ങളിൽ പോലീസ് കോളനിയിൽ കടന്ന് ചെന്ന് ശല്യപ്പെട്ടത്തുന്നു എന്നാരോപിച്ചാണ് പ്രതിഷേധം
കോളനിയിൽ യുവാക്കൾ തമ്മിലുണ്ടായ ചെറിയ അടിപിടി രാഷ്ട്രീയവൽക്കരിച്ച് പോലീസ് അന്യായമായി കേസെടുത്തു എന്നും വഴക്കിൽ പിടിച്ച് മാറ്റാൻ ചെന്ന തങ്ങളുടെ മക്കളെ അടക്കം ഈ കള്ളക്കേസിൽ പ്രതി ചേർത്തു എന്നുമാണ് ഇവരുടെ ആരോപണം.
കൂടാതെ അർത്ഥ രാത്രിയിൽ പോലും പോലീസ് നിരപരാധികളായ തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയുമടക്കം ശല്യം ചെയ്യുന്നു എന്നും വീട്ടിൽ കിടന്ന് ഉറങ്ങാൻ നിവൃത്തി ഇല്ലാത്തതിനാലാണ് പോലീസ് സ്റ്റേഷന് മുന്നിൽ എത്തിയിരിക്കുന്നത് എന്നും സ്ത്രീകൾ ആരോപിക്കുന്നു
എന്നാല്‍ പോലീസിന്റെ വിശദീകരണം കോളനിയില്‍ എത്തുന്ന അടിപിടി കേസിലെ പ്രതികളെ അന്വേഷിച്ചു രാത്രിയിൽ വീടുകളിൽ കേറിയിരുന്നു എന്നാണ്.
സമരക്കാരുമായി ഡി.വൈ.എസ്.പി നടത്തിയ ചര്‍ച്ചയില്‍ ഇനി മുതല്‍ രാത്രിയിൽ പോലീസ് വീടുകളിൽ കേറില്ലെന്നു ഉറപ്പു നൽകിയതിനെ തുടര്‍ന്ന് സമരം അവസാനിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ