*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ ശ്രീ രാമവർമപുരം മാർക്കറ്റിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ഐഎൻടിയുസി എട്ടു മണിക്കൂർ ഉപവാസ സമരം സംഘടിപ്പിച്ചു.

പുനലൂർ ശ്രീരാമവർമപുരം മാർക്കറ്റിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് പുനലൂർ ഐഎൻടിയുസി വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടു മണിക്കൂർ ഉപവാസ സമരം സംഘടിപ്പിച്ചു.
 പുനലൂർ നഗരസഭ ഭരണകർത്താക്കൾ മാർക്കറ്റ് വികസനത്തോടെ കാട്ടുന്ന പുറംതിരിഞ്ഞ സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം.... പുനലൂരിലെയും സമീപ മലയോര മേഖലകളിലേയും ജനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് ആയ മാർക്കറ്റിന്റെ സ്ഥിതി ഏറ്റവും പരിതാപകരമാണ് .മാർക്കറ്റ് വികസനത്തിനായി കേന്ദ്ര - സംസ്ഥാന ഗവൺമെണ്ടുകൾ അനുവദിച്ച കോടിക്കണക്കിന് രൂപ വകമാറ്റി ചിലവഴിച്ചു. ആധുനിക മാംസ സംസ്കരണ പ്ലാന്റിനും അറവ് ശാലയ്ക്കും കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 9 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടം പാതിവഴിയിൽ ഉപേക്ഷിച്ചു. മാര്‍ക്കറ്റില്‍ പൊതു ശൌചാലയം ഇല്ലാത്ത സാഹചര്യത്തില്‍ ഈ കെട്ടിടം ഇപ്പോള്‍ ആളുകള്‍ മലമൂത്ര വിസര്‍ജ്ജനത്തിനും മാലിന്യം തള്ളാനും ഉപയോഗിച്ച് മലിനമാക്കി. മാര്‍ക്കറ്റില്‍ മാലിന്യം കുന്നുകൂടി, തെരുവുനായ്ക്കള്‍ പെരുകി.....മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങളില്ല...ഫിഷറീസ് മത്സ്യമാർക്കറ്റ് നിർമ്മാണം എങ്ങുമെത്തിയില്ല. ഒരു കാലത്ത് ഏറെ പ്രൌഡിയുണ്ടായിരുന്ന വളരെ ദൂരെ നിന്ന് പോലും ആളുകള്‍ എത്തിയിരുന്ന മാര്‍ക്കറ്റിന് ഇന്ന് പറയാനുള്ളത് ഇല്ലായ്മകളുടെ കഥകള്‍ മാത്രം.. വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കാതെ ഭീമമായ തുക വാടകയിനത്തിൽ വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസി വെസ്റ്റ് മണ്ഡലം കമ്മിറ്റി സമരം ആരംഭിച്ചത് സമരം കെപിസിസി നിർവാഹകസമിതി അംഗം S. താജുദീൻ ഉദ്ഘാടനം ചെയ്തു ഐ എൻ ടി യു സി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് മണിരാജൻ പിള്ള അധ്യക്ഷത വഹിച്ചു സെക്രട്ടറി ഷാനവാസ് സ്വാഗതം പറഞ്ഞു ഡിസിസി ജനറൽ സെക്രട്ടറി സജ്ജു ബുഖാരി , നഗരസഭ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി SE സഞ്ജയ് ഖാൻ ,കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് ജയപ്രകാശ് ,ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സുരേഷ് കുമാർ ബാബു ,മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അടൂർ N ജയപ്രസാദ് ,വാർഡ് കൗൺസിലർ സുരേന്ദ്രനാഥ തിലകൻ തുടങ്ങിയവർ സംസാരിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.