പുനലൂർ നഗരസഭയിലെ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് പ്രത്യേക പദ്ധതിയുമായി പുനലൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥർ.
പുനലൂർ നഗരസഭയിലെ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് പ്രത്യേക പദ്ധതിയുമായി പുനലൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥർ.ചേറ്റുകുഴി, കേളൻ കാവ്, പരവട്ടം, അഷ്ടമംഗലം എന്നീ പ്രദേശ നിവാസികൾക്കായാണ് പരിപാടി. ഈ പ്രദേശങ്ങളിലെ പലരും ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നുണ്ടെന്ന വിവരം സ്ഥലവാസിയും കൊല്ലം ആർ.ടി ഓഫിസിലെ എ എം.വി.ഐയുമായ അനിൽകുമാർ പുനലൂർ അസി മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ.കരന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് "കൈത്താങ്ങ് " എന്ന പദ്ധതി ആസൂത്രണം ചെയ്തത്.വാഹനം ഓടിക്കുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി മണിയാർ എൽ .പി .എസ്സിൽ നടന്ന ബോധവൽക്കരണ സദസ്സ് പുനലൂർ ജോയിന്റ് ആർ.ടി ഒ. വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ എം.ഷെറീഫും, ഇവരെ തയ്യാറാക്കുന്നതിനുള്ള പ്രചോദന ക്ലാസ്സ് രാംജി കെ കരനും നയിച്ചു. ചേറ്റുകുഴിഭാഗത്തെ കൗൺസിലർ സിന്ധു സ്വാഗതവും.എസ്സ്.റ്റി പ്രമോട്ടർ പ്രിയ നന്ദിയും പറഞ്ഞു. കൗൺസിലർമാരായ കനകമ്മ സുജി ഷാജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയിൽ അമ്പതോളം പേർ പങ്കെടുത്തു. അടുത്ത ഘട്ടത്തിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് ലേണേഴ്സ് പരീക്ഷയും, പിന്നീട് ഡ്രൈവിംഗ് ടെസ്റ്റും നടത്തും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ