പുനലൂർ:കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിലെ മത വിവേചനത്തിനെതിരെ മുസ് ലിം
ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പുനലൂരിൽ കൂറ്റൻ പൗരത്വ സംരക്ഷണറാലിയും സമര
സംഗമവും നടത്തി. മഹാത്മാഗാന്ധിയുടെ ചിത്രവും ത്രിവർണ പതാകയുമായി കേന്ദ്ര
സർക്കാരിെൻറ ഫാഷിസ്റ്റ് നടപടികൾക്കെതിരെ പ്ലാക്കാർഡുമായി നടന്ന റാലിയിൽ
നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. റ്റി.ബി ജങ്ഷനിലെ എൻ.എം.ഏ.എച്ച് ജമാഅത്ത്
അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി പട്ടണം ചുറ്റി മാർക്കറ്റ് ജങ് ഷനിൽ
സമാപിച്ചു. തുടർന്നുള്ള സമരസംഗമം കുളത്തുപ്പുഴ അഷറഫ് മൗലവി ഉദ്ഘാടനം
ചെയ്തു. കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ബില്ലിലെ മത വിവേചനം ഭരണഘടനയുടെ
ലംഘനമാണന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സൂചകമായി പൗരത്വ ബില്ലിെൻറ
കോപ്പിയും കത്തിച്ചു.
കുളത്തുപ്പുഴ സലിം,ഷിഹാസ്
യൂസുഫ്, തലച്ചിറ ഷാജഹാൻ മൗലവി, ഇടമൺസലിം, മെഹബൂബ്ജാൻ, എം.എം ജലീൽ, കെ.
സജിൻറാവുത്തർ, കെ.എ. റഷീദ്, മുഹമ്മദ് ഇല്യാസ്, എം.എ. മജീദ്, ഷെഫീക്ക്
കാര്യറ, എം.എ.കലാം, എ.എ. ബഷീർ, മുഹമ്മദ് റഫീക്ക് മൗലവി, ഷിഹാബുദ്ദീൻ
മഅദനി, അഹമ്മദ് കബീർ മന്നാനി, എച്ച്. അബ്ദുൽഹക്കിം, എച്ച്. സലിം രാജ്, എ.
നദീർ കുട്ടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ