TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ മകളെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം പുനലൂര്‍ മകളെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേപ്പർ മില്ലിന് സമീപം താമസക്കാരനായ 42 കാരനാണ് പിടിയിലായത്. മത്സ്യ വ്യാപാരശാലയിലെ സഹായിയാണിയാൾ .13 വയസുകാരിയായ മകളെയാണ് ഇയാൾ  പീഡിപ്പിക്കുവാൻ ശ്രമിച്ചത്.സംഭവത്തെക്കുറിച്ച്  പോലീസ്  പറയുന്നത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മദ്യപിച്ച്  വീട്ടിലെത്തിയ ഇയാൾ ഭാര്യയോട് മകളെ കുറിച്ച് തിരക്കി. മകൾ കുടുംബവീട്ടിൽ പോയെന്നും അടുത്ത ദിവസം വരുമെന്നും ഭാര്യ അറിയിച്ചു.
ഭക്ഷണശേഷം പുറത്ത് പോകുകയാണെന്നും സമീപത്തുള്ള ബന്ധു വീട്ടിൽ പോയി കിടക്കാനും ഭാര്യയോട് പറഞ്ഞ ശേഷം രാത്രി 10 മണിയോടെ കുടുംബ വീട്ടിൽ പോയി മകളുമായി പിതാവ് വീട്ടിൽ തിരികെയെത്തി. തുടർന്നായിരുന്നു പീഡിപ്പിക്കുവാൻ ശ്രമം നടത്തിയത്.

മകളുടെ നിലവിളി കേട്ട് അടുത്ത വീട്ടിലുണ്ടായിരുന്ന മാതാവും അയൽവാസികളും എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.ഭാര്യ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പുനലൂർ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ബന്ധു വീട്ടിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.തുടര്‍ന്ന് പോക്സോ കേസ്‌ ചാര്‍ജു ചെയ്തു  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.