പുനലൂർ: മകളെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേപ്പർമില്ലിന് സമീപം താമസക്കാരനായ 42 കാരനാണ് പിടിയിലായത്. മത്സ്യ വ്യാപാരശാലയിലെ സഹായിയാണിയാൾ .13 വയസുകാരിയായ മകളെയാണ് ഇയാൾ പീഡിപ്പിക്കുവാൻ ശ്രമിച്ചത്.സംഭവത്തെക്കുറിച്ച് പേലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയോട് മകളെ കുറിച്ച് തിരക്കി. മകൾ കുടുംബവീട്ടിൽ പോയെന്നും അടുത്ത ദിവസമേ വരുമെന്നും അറിയിച്ചു. ഭക്ഷണശേഷം പുറത്ത് പോകുകയാണെന്നും നീ സമീപത്തുള്ള ബന്ധുവീട്ടിൽ പോയി കിടക്കാനും ഭാര്യയോട് പറഞ്ഞയച്ച ശേഷം രാത്രി 10 മണിയോടെ കുടുംബ വീട്ടിൽ പോയി മകളുമായി പിതാവ് വീട്ടിൽ തിരികെയെത്തി.തുടർന്നായിരുന്നു പീഡിപ്പിക്കുവാൻ ശ്രമം നടത്തിയത്.മകളുടെ നിലവിളി കേട്ട് അടുത്ത വീട്ടിലുണ്ടായിരുന്ന മാതാവും അയൽവാസികളും എത്തിയതോടെ ഇയാൾ രക്ഷപ്പെട്ടു.. വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പുനലൂർ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ബന്ധു വീട്ടിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ