ശബരിമല തീർത്ഥാടന കാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കാൻ പുനലൂർ മോട്ടോർ വാഹന വകുപ്പ് രംഗത്ത്.
ശബരിമല തീർത്ഥാടന കാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കാൻ പുനലൂർ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഉറക്കം മൂലവും ക്ഷീണം മൂലവും ഡ്രൈവറുടെ ശ്രദ്ധ മാറി അപകടം ഒഴിവാക്കാൻ ചുക്ക് കാപ്പി വിതരണം നടത്തി. ഒപ്പം വേണ്ട സുരക്ഷാ മുൻകരുതലുകളും ഡ്രൈവർമാർക്ക് നൽകി. പരിപാടി പുനലൂർ ജോയിൻറ് ആർ.ടി.ഒ. വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ.കരൻ, രാജേഷ്.ജി.ആർ, സേഫ് കേരള സ്ക്വാഡ് എ എം.വി.ഐ ശരത്.ഡി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുന്നിക്കോട് സർക്കിൾ ഇൻസ്പെക്ടർ മുബാറക്ക് , പുനലൂർ സബ് ഇൻസ്പെക്ടർ രാജീവ് എന്നിവർ പങ്കെടുത്തു. സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയുടെ പുനലൂർ മേഖലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ഡ്രൈവേഴ്സ് സന്നദ്ധ സേവനം നടത്തി.ഇത്തരത്തിലുള്ള രാത്രി കാല സുരക്ഷാ ബോധവൽക്കരണ മുൻകരുതൽ പരിപാടികൾ തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ