*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പൗരത്വ ഭേദഗതി ബില്ലിനെതിരെ ആർ എസ് പിയുടെ നേതൃത്വത്തിൽ പുനലൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.


പൗരത്വ ഭേദഗതി ബില്ലിനെതിരെ ആർ എസ് പിയുടെ നേതൃത്വത്തിൽ പുനലൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ആർഎസ്പി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി പുനലൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
പുനലൂർ ടിബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കെ എസ് ആര്‍ ടി ജംഗ്ഷന്‍, ആശുപത്രി ജംഗ്ഷന്‍ വഴി  പുനലൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം പോലീസ് തടഞ്ഞു .
തുടര്‍ന്ന് നടന്ന ധർണയില്‍ ആർ എസ് പിയുടെ വിവിധ ഭാരവാഹികള്‍ പ്രവര്‍ത്തകരെയും, പൊതുജനങ്ങളെയും അഭിസംബോധന ചെയ്തു സംസാരിച്ചു.
മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടി അംഗീകരിക്കുവാന്‍ കഴിയില്ല എന്നും ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തര്‍ക്കും ഉണ്ടെന്നും ജനങ്ങളെ മതത്തിന്റെ പേരില്‍ തരം തിരിച്ചു ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും മണ്ഡലം സെക്രട്ടറി എം നാസർ ഖാന്‍ പറഞ്ഞു.
ഹിന്ദുവിനെ സ്നേഹിക്കുന്നു എന്ന് പറയുന്ന ബിജെപിയുടെ ഹിന്ദു സ്നേഹം പാവപ്പെട്ട ഹിന്ദുവിനും ദോഷമാണെന്നും ബി വർഗീസ് പറഞ്ഞു.
പിക്കറ്റിംഗ് ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി എം നാസർ ഖാന്‍, ബി വർഗീസ്, വിബ്ജിയോർ, രാമചന്ദ്രൻ, ഷെബീർ എ കെ നവാസ്, എസ് ബി രാമചന്ദ്രൻ, ചന്ദ്രൻ, രാജൻ പിള്ള, സുനിൽകുമാർ ആർ, പി അബ്ദുസ്സലാം, ജോർജ്ജുകുട്ടി ശിവനേശൻ എന്നിവർ നേതൃത്വം നൽകി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.