*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അച്ചൻകോവിൽ, ആര്യങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രങ്ങളിലെ തിരുവാഭരണ ഘോഷയാത്ര

പുനലൂർ: കിഴക്കൻമേഖലയിലെ ആയിരങ്ങൾക്ക് ദർശനപുണ്യമേകി അച്ചൻകോവിൽ, ആര്യങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രങ്ങളിലെ തിരുവാഭരണ ഘോഷയാത്ര. പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണം തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ദേവസ്വം അധികൃതരുടെ മേൽനോട്ടത്തിൽ പുറത്തെടുത്ത് പ്രത്യേകമായി സഞ്ജീകരിച്ച പുപന്തലിൽ ഭക്തജനങ്ങൾക്ക് ദർശനത്തിന് വച്ചു. ശബരിമല ദർശനത്തിന് കഴിയാത്ത സ്ത്രീ ഭക്തജനങ്ങൾ ശരണമന്ത്രം മുഴക്കി തിരുവാഭരണ ദർശനത്തിനായി രാവിലെ തന്നെ ക്ഷേത്ര പന്തലിൽ നിലകൊണ്ടിരുന്നു. 10.30 ന് ക്ഷേത്ര മേൽശാന്തി തിരുവാഭരണ പേടകത്തിൽ കർപ്പൂര ആരതി നടത്തിയതോടെ തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമായി. പേടകങ്ങൾ വൃതനിഷ്ഠയോടെ എത്തിയ അയ്യപ്പഭക്തർ തലച്ചുമടായി ഏറ്റുവാങ്ങിയതോടെ അന്തരീക്ഷം ശരണം വിളികളാൽ മുഖരിതമായി. ഭഗവാന്റെ തിരുവാഭരണങ്ങളായ മുഖകാപ്പ്, തിരുമുഖം ,അങ്കികൾ, ശംഖ്, മോതിരം, കാന്തമലവാൾ എന്നറിയപ്പെടുന്ന ഉടവാൾ മറ്റ് ആടയാഭരണങ്ങളുമായി മൂന്ന് പേടകങ്ങളാണ് ഉള്ളത്. തിരുവാഭരണ ഘോഷയാത്ര പട്ടണത്തിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി റ്റി.ബി. ജങ്ഷൻ, ഇടമൺ, തെന്മല വഴി 12.30 ഓടെ ആര്യങ്കാവ് പാലരുവി ജങ്ഷനിലെത്തി. ഇവിടെ സ്വീകരണ ശേഷം ആര്യങ്കാവ് ക്ഷേത്രത്തിലെ തിരുവാഭരണം ഇറക്കി പൂജ നടത്തി. അച്ചൻകോവിലിലേത് കോട്ടവാസൽ, ചെങ്കോട്ട വഴി 2.15 ഓടെ തെങ്കാശിയിൽ എത്തി. തെങ്കാശിയിൽ ഗംഭീര സ്വീകരണമാണ് തെങ്കാശി ഭരണകൂടം നൽകിയത്. തുടർന്ന് തിരുമലകോവിൽ, പംമ്പിളി വഴി വൈകിട്ട് അച്ചൻകോവിൽ ഹൈസ്കൂൾ ജംഗ്ഷനിൽ എത്തിയ തിരുവാഭരണ ഘോഷയാത്രയെ താള മേളങ്ങളുടേയും, കെട്ടുകാഴ്ചയുടെയും നേതൃത്വത്തിൽ സ്വീകരിച്ച് ക്ഷേത്രത്തിൽ എത്തിച്ച് തിരുവാഭരണം ദേവന് ചാർത്തിയതോടെ ഘോഷയാത്രയ്ക്ക് സമാപനമായി. തിരുവിതാംകൂർ ദേവസ്വം അസി.കമ്മീഷണർ ആർ.രാജേന്ദ്രൻ നായർ, അച്ചൻകോവിൽ സബ് ഗ്രൂപ്പ് ഓഫീസർ ജി.ബിനു, ആര്യങ്കാവ് സബ് ഗ്രൂപ്പ് ഓഫീസർ ആർ.ഷിബു, തെങ്കാശി പൊലീസ് ഓഫീസർമാരായ ദുരെ, രാജേശ്വർ, പുനലൂർ സി.ഐ.ബിനുവർഗ്ഗീസ്, എസ്.ഐ രാജീവ് തുടങ്ങിയവർ ഘോഷയാത്രയെ അനുഗമിച്ചു. പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവാഭരണ പേടകങ്ങളിൽ അയ്യപ്പന്റെ തിരുവാഭരണ പേടകം ഉണ്ണികൃഷ്ണപിള്ളയും, കറുപ്പസ്വാമി കോവിലിലേത് അഭിറാം ആർ.പിള്ളയും, അച്ചൻകോവിലിൽ മണികണ്ഠൻ, ഗോകുൽ പ്രദീപ് എന്നിവരും തലച്ചുമടായി ഏറ്റുവാങ്ങി.പുനലൂർ നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പായസവിതരണവും നടന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.