കൊട്ടാരക്കര സ്ത്രീ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര വാളകത്ത് ഇക്കഴിഞ്ഞ എട്ടിനാണ് സംഭവം.
ആണ്ടൂർ സ്വദേശി അനില്‍ കുമാറാണ് മരിച്ചത്.
എട്ടാം തീയതി രാത്രി പത്തുമണിയോടെ യുവതിയുടെ വീടിനു സമീപത്തു വച്ച് ഭര്‍ത്താവും അയല്‍വാസികളും അടങ്ങുന്ന പത്തിലധികം വരുന്ന സംഘമാണ് അനിലിനെ മര്‍ദ്ദിച്ചത്.സ്ത്രീയുമായി അവിഹിത ബന്ധം ആരോപിച്ചു പ്രതികൾ സംഘം ചേർന്ന് അനിൽകുമാറിനെ കല്ല് കൊണ്ടും മറ്റും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അനില്‍ കുമാറിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും
പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക്
വിധേയമാക്കിയെങ്കിലും മരണപ്പെടുകയായിരുന്നു.
സ്ത്രീയുടെ വീടിനു സമീപത്തെ താമസകാരായ പ്രതികൾ വാളകം അണ്ടൂർ സ്വദേശികളായ രാമവിലാസം വീട്ടിൽ നന്ദു എന്നും വിളിക്കുന്ന 45 വയസ്സുള്ള ഹരിലാൽ 2, വടക്കേക്കര കോളനി മിനിവിലാസത്തിൽ പത്രോസ് എന്ന് വിളിക്കുന്ന 32 വയസുള്ള വിനോദ് 3, കരിക്കുഴി കോളനി എസ് ബി ഭവനിൽ 42 വയസുള്ള സന്തോഷ് , 4 വടക്കേക്കര കോളനി വടക്കേക്കര പടിഞ്ഞാറ്റേതിൽ 24 വയസ്സുള്ള സുമേഷ്, 5 വടക്കേക്കര കോളനി സുരേഷ് വിലാസത്തിൽ 41 വയസുള്ള സുരേഷ് , 6 വടക്കേക്കര കോളനി തുണ്ടുവിള കിഴക്കത്തിൽ കൊച്ചുവീട്ടിൽ 32 വയസ്സുള്ള സജീവ്, 7 കരിക്കുഴി കോളനി പാറവിള വീട്ടിൽ 53 വയസുള്ള മുരളി, 8 വടക്കേക്കര കോളനി കൊച്ചുവിള കിഴക്കേതിൽ വീട്ടിൽ 40 വയസ്സുള്ള ശ്യം മാത്യു, 9 വടക്കേക്കര കോളനി 55 വയസുള്ള സുരേന്ദ്രൻ, 10 കരിക്കുഴി പാറവിള വീട്ടിൽ 42 വയസ്സുള്ള സുരേഷ് എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
കൊട്ടാരക്കര ഇൻസ്പെക്ടർ ബിനുകുമാർ, എസ് ഐ മാരായ രാജീവ്, അജയകുമാർ, സിപിഒ സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ