TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സവാള വില 145 മുതല്‍ 155 വരെ വ്യാപാര സ്ഥാപനങ്ങളില്‍ ജില്ലാ കലക്ടറുടെ മിന്നല്‍ പരിശോധന


പൊതുവിപണയില്‍ സവാളയുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. കൊല്ലം ചാമക്കടയിലാണ് വൈകുന്നേരത്തോടെ ജില്ലാ കലക്ടര്‍    പരിശോധനയ്ക്ക് എത്തിയത്. സവാളയ്ക്ക് കിലോ 145 മതുല്‍ 155 വരെയായിരുന്നു വില. സവാള മൊത്തമായി വാങ്ങുമ്പോഴുള്ള ബില്ലുമായി വിപണിവില          ഒത്തു നോക്കിയ കലക്ടര്‍ ഗോഡൗണുകളിലും പരിശോധന നടത്തി. പൂഴ്ത്തിവയ്പ്പ് തടയുന്നതിന്റെ ഭാഗമായി സ്റ്റോക്കുകളുടെ തൂക്കവും മറ്റ് കണക്കുകളുടെയും  വിവരങ്ങള്‍ ശേഖരിച്ചു.
തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സവാള എത്തുന്നത്. മൊത്തമായി എത്തുന്ന സ്റ്റോക്കുകളുടെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും കലക്ടര്‍ വ്യാപാരികളോട് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നും ആവശ്യമെങ്കില്‍ ലീഗല്‍ മെട്രോളജി-ഭക്ഷ്യസിവില്‍ സപ്ലൈസ്-ഫുഡ് സേഫ്റ്റി വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ സപ്ലൈസ് ഓഫീസര്‍ അനില്‍രാജ്, താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ കുമാര്‍, ലീഗല്‍ മെട്രോളജി വകുപ്പ് സീനിയര്‍ ഇന്‍സ്‌പെകടര്‍ സാന്ദ്രജോണ്‍, ഇന്‍സ്‌പെക്ടര്‍ അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.