പുനലൂർ: വിളക്കുവട്ടത്ത് വീട്ടിന്റ പാലു കാച്ച് ദിനത്തിന്റെ തലേന്ന് വീടിന്റെ നേരെ ചാണകവെള്ളം തളിച്ചു എന്നുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് നാട്ടുകാര്‍
കഴിഞ്ഞ ദിവസം വിളക്ക് വെട്ടം രാജശേഖരൻ പിള്ളയുടെ വീടിൻറെ ഭിത്തികളിൽ ,ജനാലകളിലും ചാണകം വാരി എറിഞ്ഞതായി ആണ് പരാതി.
വാർഡ് മെമ്പർ ഒത്താശയോടെയാണ് പ്രദേശവാസികളായ അഭിജിത്ത് ,മണിക്കുട്ടനും തൻറെ വീട്ടിൽ വരെ ഈ അതിക്രമം നടത്തിയതെന്ന് രാജശേഖരൻ പിള്ള പറയുന്നു.
എന്നാല്‍ അനേക വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്ലബിന്റെ അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ഒരു പ്രമുഖ ടിവി ചാനലിന്റെ ഒത്താശയോടെ കരുതിക്കൂട്ടി ചമച്ച ഒരു നാടകം മാത്രമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ച് കൊണ്ടിരുന്ന കുഴല്‍ കിണര്‍ തകര്‍ത്തിരുന്നു.വീട് പണിക്കുള്ള പാറ കുഴല്‍ കിണറിനു മുകളില്‍ ഇറക്കി നശിപ്പിച്ചിരുന്നു.
കുഴല്‍ കിണര്‍ നശിപ്പിച്ചു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ചത് ക്ലബ് അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് നിരന്തരമായി ക്ലബ് അംഗങ്ങളെ കേസില്‍ കുടുക്കുന്നത് എന്ന് ക്ലബ് ഭാരവാഹികള്‍.ഏകദേശം നാനൂറില്‍ ചില്വാനം കേസുകള്‍ തങ്ങള്‍ക്ക് എതിരെ കൊടുത്ത് എങ്കിലും അധികാരപ്പെട്ടവര്‍ അന്വേഷിച്ചു നിരപരാധികള്‍ എന്ന് കണ്ടു വിട്ടയക്കുകയായിരുന്നു എന്നും പറയുന്നു.
പ്രദേശത്തെ ഒരു ക്ലബ്ബിൻറെ വാർഷികവുമായി ബന്ധപ്പെട്ട് രാജശേഖരൻ പിള്ളയുടെ വീട്ടിലേക്കുള്ള വഴി അടച്ച് സ്റ്റേജ് നിർമ്മിച്ചതായി ആരോപിച്ചു കേസ് നല്കി .സര്‍ക്കാര്‍ ഭൂമിയില്‍ സ്റ്റേജ് കെട്ടിയതിനെതിരെ രാജശേഖരൻ പിള്ള കോടതിയില്‍ പോകുകയും കയ്യേറ്റം ഒഴിപ്പിക്കുവാനുള്ള കോടതി ഉത്തരവ് വാങ്ങുകയും ചെയ്തു.എന്നാല്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് സ്റ്റേജ് കെട്ടുന്നത് എങ്ങനെ കയ്യേറ്റം ആകും എന്നാണ് ക്ലബ് അംഗങ്ങള്‍ ചോദിക്കുന്നത്.
എന്നാല്‍ ഇത് റവന്യു ഭൂമി ആണെന്നാണ് ക്ലബിന്റെ നിലപാട്.പലപ്രാവശ്യം ക്ലബിലെ യുവാക്കളെ പ്രതികളാക്കി കള്ളക്കേസില്‍ കുടുക്കിയിരുന്നതായി യുവാക്കള്‍ പറയുന്നു.വീടിന്റെ മുന്നിലുള്ള റവന്യു ഭൂമിയില്‍ ക്ലബ് പ്രവര്‍ത്തനം അനുവദിക്കില്ല എന്നും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയാല്‍ ഒരുത്തനും വീട്ടില്‍ കിടന്നുരങ്ങില്ല എന്ന് ഭീഷണി മുഴക്കിയെന്നും പ്രദേശ വാസികള്‍ പറയുന്നു.
തന്റെ ഭാഗം ജയിക്കുവാന്‍ എന്ത് കുതന്ത്രവും പ്രയോഗിക്കുവാന്‍ ഒരു മടിയും ഇല്ലാത്ത ആളാണ് രാജശേഖരൻ പിള്ളയെന്നു പ്രദേശവാസികളും പറയുന്നു.പ്രദേശവാസികളായ യുവാക്കളെ കേസില്‍ കുടുക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്ന് പറയുന്നു.ചാണകവെള്ളം തളിച്ചത് ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും നിരപരാധികള്‍ ആയ യുവാക്കളെ കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കണമെന്നും നാട്ടുകാരും ക്ലബ് അംഗങ്ങളും ആവശ്യപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ