ചക്കിലാട്ടിയ എന്ന് അവകാശപ്പെട്ട് നിരവധി ബ്രാൻഡുകളിൽ പാക്ക് ചെയ്ത് വിൽപന നടത്തിയിരുന്ന വ്യാജ വെളിച്ചെണ്ണ പിടികൂടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച വെളിച്ചെണ്ണ വില്പന കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യത്യസ്ത ബ്രാൻഡുകൾ പാക്കറ്റിൽ നിറച്ച വെളിച്ചെണ്ണ കണ്ടെത്തിയത്. ഇവയിൽ ഭൂരിഭാഗത്തിലും രേഖപ്പെടുത്തിയത് ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നാണ്.
ഉമയനല്ലൂർ പാർക്ക് മുക്കിലെ ഗോഡൗണിൽ നിന്നാണ് വെളിച്ചെണ്ണയും പാമോയിലും പരിശോധനയ്ക്കായി ശേഖരിച്ചത്.ഗോഡൗണിലും സമീപത്തെ വീടുകളിൽ ടാങ്കുകളിൽ ആയിരുന്നു ഇവ സൂക്ഷിച്ചിരുന്നത് സംശയാസ്പദമായ നിലയിൽ ഉള്ള ഒരു ഓയിലും കണ്ടെത്തി.
എ വൺ നന്മ, കുടുംബശ്രീ, ചക്കിലാട്ടിയ വെളിച്ചെണ്ണ, തനിമ, തനിമ ഗോൾഡ്, കൈരളി, എ വൺ തനിമ, പരിശുദ്ധി, പൗർണമി, തുടങ്ങിയ ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണ പാക്കറ്റുകളും ലേബലുകളും ഇവിടെയുണ്ടായിരുന്നു. സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്ത് ലാബിലേക്ക് അയച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ