
അഞ്ചല്‍ -പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ വിജയം.ഏരൂര്‍ ക്ഷീരോത്പ്പാദക സഹകരണ സംഘത്തിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വന്‍ വിജയം നേടിയത്.ഏരൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നാളിതുവരെയും എല്‍ഡിഎഫ് മാത്രം ഭരണം കയ്യാളിയിരുന്ന ക്ഷീരസംഘത്തിന്റെ നടപ്പിലെ സ്വജന പക്ഷപാതത്തിനും അഴിമതിയ്ക്കും എതിരെയാണ് ബിജെപി ക്ഷീരകര്‍ഷക മുന്നണിയായി മത്സരിച്ചത്.മുന്‍പ് നോമിനേഷന്‍ കൊടുക്കാന്‍ പോലും ആരും തയ്യാറാകാത്ത സാഹചര്യമാണുണ്ടായിരുന്നത്.എന്നാല്‍ ക്ഷീരകര്‍ഷകര്‍ ഒന്നാകെ ബിജെപി മുന്നണിക്ക് പിന്നില്‍ അണിചേരുകയാണുണ്ടായത്.മന്ത്രി കെ.രാജുവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.ജയമോഹനും നേരിട്ട് അഭിമാനപ്രശ്നമായി നേരിട്ട തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാല് ജനറല്‍ സീറ്റുകളും ബിജെപി നേടി.ബിജെപി ജില്ലാക്കമ്മറ്റിയംഗം ആര്‍.ജയചന്ദ്രന്‍,ഏരൂര്‍ പഞ്ചായത്ത് സെക്രട്ടറി അഖില്‍ എസ്.എസ്,ജി.രാജേന്ദ്രന്‍ പിള്ള,പുഷ്പലത എന്നിവരാണ് വിജയിച്ചത്.
രാഷ്ട്രീയ എതിരാളികളെ പ്രവര്‍ത്തിക്കാന്‍ പോലും അനുവദിക്കാത്ത പാര്‍ട്ടി ഗ്രാമത്തില്‍ ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ അടിയേറ്റത് സിപിഎമ്മിലും ഇടതുമുന്നണിയിലും വലിയ പൊട്ടിത്തെറിയുണ്ടാക്കും.
പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നോമിനേഷന്‍ പിന്‍വലിപ്പിക്കുകയും കള്ളവോട്ടിന്റെ ദുഷ്പേരും നാണക്കേടുമുള്ള ഏരൂരില്‍ ഇടതുമുന്നണിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് ബിജെപി .
ക്ഷീരസംഘത്തിലെ വന്‍വിജയത്തോടനുബന്ധിച്ച് ബിജെപി ഏരൂരില്‍ ആഹ്ളാദ പ്രകടനം നടത്തി .പ്രകടനത്തിന് പ്രമുഖ കമ്മ്യൂണിസ്റ് നേതാവ് പി.എസ്.സുമന്‍,ആലഞ്ചേരി ജയചന്ദ്രന്‍,ആര്‍.അനില്‍,കേസരി അനില്‍,വടമണ്‍ ബിജു ,അഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ