*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ഏരൂരിൽ വിഷം കലർന്ന മരുന്ന് കഴിച്ച് നിരവധി പേർ ചികിത്സയിലായ സംഭവത്തിൽ വൈദ്യന്റെ സംഘത്തിലെ  3 പേർ പിടിയിൽ. കോട്ടയം ജില്ലയിൽ നിന്നുമാണ് ഇവർ  പിടിയിലായത്.


കൊല്ലം ഏരൂരിൽ വിഷം കലർന്ന മരുന്ന് കഴിച്ച് നിരവധി പേർ ചികിത്സയിലായ സംഭവത്തിൽ വൈദ്യന്റെ സംഘത്തിലെ  3 പേർ ഏരൂർ പോലീസിന്റെ പിടിയിൽ.  വ്യാജ മരുന്നുകൾ നിർമ്മിക്കുകയും അവ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തവരാണ് പിടയിലായത്. തെലുങ്കാന സ്വദേശികളായ ബിരിയാല രാജു (25) മോദം രാജു (19) എന്നിവരെ കൂടാതെ സംഘത്തിലെ പതിനാലു വയസുകാരനും ഏരൂർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കോട്ടയം ജില്ലയിലെ പാലയിൽ നിന്നാണ് ഇവർ പിടിയിലായത്.

രണ്ടു സ്ത്രീകളടക്കം 8 പേരടങ്ങുന്ന സംഘമായിട്ടാണ് ഇവർ കേരളത്തിൽ എത്തിയത്. ഇവർ ഒറ്റയ്ക്ക് തിരിഞ്ഞു വിവിധ സ്ഥലങ്ങളിൽ എത്തി നാഡി വൈദ്യന്മാരാണെന്നു പരിചയപ്പെടുത്തിയാണ് മെർക്കുറി വലിയ അളവിൽ അടങ്ങിയ മരുന്ന് നൽകി വലിയ തുക ഈടാക്കിയിരുന്നത്.  സ്ത്രീകൾ സംഘത്തിലെ രണ്ടുപേരുടെ ഭാര്യമാരാണ്.

കേരളത്തിലെ വിവിധ  സ്ഥലങ്ങളിൽ താമസിച്ചു വ്യാജപേരുകൾ സിമ്മുകൾ സംഘടിപ്പിച്ച ശേഷം ഈ നമ്പറുകൾ ഉപയോഗിച്ചു 2 മാസത്തോളം ചികിത്സ തട്ടിപ്പ് നടത്തിയ ശേഷം സിമ്മുകൾ ഉപേക്ഷിച്ചു  മുങ്ങുന്നതാണ് ഇവരുടെ പതിവ്.

പോലീസിന്റെ പിടിയിലായവരെ,  വ്യാജ മരുന്ന് കഴിച്ചു ചികിത്സയിൽ ഉള്ളവർ  തിരിച്ചറിഞ്ഞു.

  മറ്റുള്ള പ്രതികളെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചു എന്നാണ് പോലീസ് വ്യക്തമാക്കുന്നത് ഇവരും ഉടനെ പോലീസിന്റെ പിടിയിലാകുമെന്നും ഏരൂർ ci സുഭാഷ്കുമാർ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.