പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ കൂടി സൗഹൃദം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതികൾ അഞ്ചൽ പോലീസിന്റെ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സോഷ്യൽ മീഡിയവഴി പരിചയപ്പെടുകയും സൗഹൃദം നടിക്കുകയും വിവാഹ വാഗ്ദാനം നൽകി കുട്ടിയെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളിൽ രണ്ട് പേരെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
കൊല്ലം കിളികൊല്ലൂർ സ്വാദേശി അമൽ, ചവറ കൊറ്റങ്കര സ്വാദേശി മുഹമ്മദ് നബീൽ എന്നിവരെയാണ് അഞ്ചൽ പോലീസ് കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തത്.
വിവാഹവാഗ്ദാനം നൽകിയാണ് സോഷ്യൽ മീഡിയയിൽ കൂടി കുട്ടിയെ പരിചയപ്പെടുകയും സുഹൃത്തുക്കളായ രണ്ട് പേരും വിവിധ സ്ഥലങ്ങളിൽകുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തത്.
കുട്ടിയെ കാണാൻ ഇല്ല എന്നുള്ള അമ്മയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത് പോലീസിൻറെ അന്വേഷണത്തിലാണ് വിവിധ സ്ഥലങ്ങളിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ പ്രതികൾ പോലീസിന്റെ വലയിലാകുന്നത്.
കേസിലെ മറ്റു രണ്ടു പ്രതികളെ പോലീസ് ഒരു മാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത അമലിനേയും, മുഹമ്മദ് നബീലിനെയും കോടതിയിൽ ഹാജരാക്കി, കൊടതി പ്രതികളെ റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ