അഞ്ചൽ ഗവണ്മെന്റ് എല്‍.പി.എസ് സ്കൂളിൽ കുട്ടികൾക്ക് ഗുണ നിലവാരമില്ലാത്ത മുട്ട നല്‍കിയതായി ആരോപണം
അഞ്ചൽ ഗവണ്മെന്റ് എല്‍.പി.എസ് സ്കൂളിൽ കുട്ടികൾക്ക് ഗുണനിലവാരമില്ലാത്ത മുട്ടനല്കിയത് വിവാദമായി
സംസ്ഥാന സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന പോഷകാഹാരപദ്ധതിയുടെ ഭാഗമായി അഞ്ചൽ ഗവണ്മെന്റ് L P S സ്കൂളിൽ കുട്ടികൾക്ക് നൽകാൻ പുഴുങ്ങിയ 400 ഓളം കോഴിമുട്ടകളിൽ നിറവ്യത്യാസം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കോഴിമുട്ടകൾ കാലപഴക്കമുള്ളതായി പ്രാഥമിക നിഗമനം. സാമ്പിളുകൾ പരിശോധനക്കായി അയക്കുമെന്നും ആരോഗ്യവകുപ്പ് ഉദോഗസ്ഥർ അറിയിച്ചു.
ഇന്ന് ഉച്ചക്ക് അഞ്ചൽ ഗവൺമെൻറ് എൽ പി എസ് സ്കൂളിലെ നാനൂറോളം LKG മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് നൽകാൻ ആയിട്ടാണ് കോഴിമുട്ടകൾ പുഴുങ്ങിയത്.
പുഴുങ്ങിയ മുട്ടകളിൽ നിറ വ്യത്യാസവും, ചില മുട്ടകളിൽ വലപോലെ കണ്ടതും, ചുമന്ന നിറങ്ങൾ കണ്ടതുംസ്കൂൾ അധികൃതരുടെയും PTA ഭാരവാഹികളുടെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ഇവർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.
ആരോഗ്യ വകുപ്പ് അധികാരികൾ സ്കൂളിൽ എത്തുകയും കുട്ടികൾക്ക് നൽകാനായി വെച്ചിരുന്ന കോഴിമുട്ടകൾ പരിശോധിച്ചതിൽ നിന്നും കോഴിമുട്ടകൾക്ക് നിറ വ്യത്യാസം ഉള്ളതായുംമുട്ടകൾക്കു കാലപ്പഴക്കമുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നും പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ച് ലാബുകളിൽ അയക്കുമെന്നും പറഞ്ഞു.
ഇതുകുട്ടികൾക്ക്നൽകരുതെന്ന് നിർദ്ദേശിച്ചു.
സ്കൂളിൽ കോഴിമുട്ട വിതരണം നൽകിയിരുന്നത് ഒരു സ്വാകാര്യ വ്യക്തിയായിരുന്നു അയാളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി വിശദീകരണം തേടി മേൽ നടപടികൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറുമെന്നറിയിച്ചു.
ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതിനാൽ വരുംദിവസങ്ങളിൽ സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പ്ൽ നിന്നും മുട്ട വാങ്ങി നല്ലതെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ കുട്ടികൾക്ക് നൽകുകയുള്ളൂ വന്നു പിടിഎ ഭാരവാഹികളും സ്കൂൾ അധികൃതരും അറിയിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ