*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പ്‌

മസ്റ്ററിംഗ് നടത്തണം
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് നടത്താത്തവര്‍ അക്ഷയ കേന്ദ്രം മുഖേന ജനുവരി 31 നകം മസ്റ്ററിംഗ് നടത്തണം. ക്ഷേമ ബോര്‍ഡ് ഓഫീസില്‍ നേരിട്ട് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടുള്ള പെന്‍ഷന്‍കാരും അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തണമെന്ന് കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ദര്‍ഘാസ്/ലേലം
കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ പിഴുത്‌വീണ മരങ്ങള്‍ പുനര്‍ലേലം/ക്വട്ടേഷന്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ഡെപ്യൂട്ടി ഡയറക്ടര്‍, വിനോദ സഞ്ചാര വകുപ്പ് ജില്ലാ  കാര്യാലയം, ആശ്രാമം, കൊല്ലം - 691002 വിലാസത്തില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസിലും ഗസ്റ്റ് ഹൗസ് ഓഫീസിലും 0474-2761555 നമ്പരിലും ലഭിക്കും.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 21 ന് ഉച്ചയ്ക്ക് ഒന്നുവരെ ശാസ്താംകോട്ട മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0476-2837080 നമ്പരിലും ലഭിക്കും.

പി എസ് സി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലറിക്കല്‍ അറ്റന്‍ഡര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ് സി/എസ് ടി, കാറ്റഗറി നമ്പര്‍ 011/2018) തസ്തികയുടെ റാങ്ക് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു.
കൊല്ലം ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 123/2017) തസ്തികയുടെ റാങ്ക് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു.

ജീവനി; ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 17)
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജീവനി - നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 17) കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി  വന്ദനാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജീവനി പ്രചാരകനും സിനിമാ താരവുമായ വിനു മോഹന്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ്, കരുനാഗപ്പള്ളി നഗരസഭാ അധ്യക്ഷ സീനത്ത്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി സലീന, ശ്രീലേഖ വേണുഗോപാല്‍, എസ് ശ്രീലത, എസ് എം ഇക്ബാല്‍, ആര്‍ രാജേഷ്‌കുമാര്‍, കടവിക്കാട്ട് മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനില്‍ എസ് കല്ലേലിഭാഗം, ശ്രീലേഖ വേണുഗോപാല്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹനന്‍, കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയര്‍മാന്‍ രവീന്ദ്രന്‍പിള്ള, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി തേജസിഭായി, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി.ആര്‍. സോണിയ, വി അനിത മണി,  ആത്മ പ്രൊജക്ട് ഡയറക്ടര്‍ വി ജയ, ഡെപ്യൂട്ടി ഡി എം ഒ ഡോ. ആര്‍. സന്ധ്യ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി ഷീല, പി ആര്‍ ഡി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, ഹരിത കേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസക്ക്, കൗണ്‍സിലര്‍ ശാലിനി കെ. രാജീവ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 10 ന് നടക്കുന്ന കാര്‍ഷിക പ്രദര്‍ശനം ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാര്‍ നടക്കും. എ സലീം, ജി വി വിദ്യ, ആതിരാ വിജയന്‍, എം എസ് പ്രമോദ് തുടങ്ങിയവര്‍ പങ്കെടുക്കും.

തൊഴില്‍മേള നാളെ (ജനുവരി 18)
ജില്ലാ ഭരണകൂടവും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ജില്ലയിലെ പിന്നാക്ക മേഖലകളിലുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന തൊഴില്‍മേള നാളെ (ജനുവരി 18) രാവിലെ ഒമ്പതിന് തേവള്ളി സര്‍ക്കാര്‍ ബോയ്സ് ഹൈസ്‌കൂളില്‍ നടക്കും.
പ്രാഥമിക വിദ്യാഭ്യാസം നേടിയവരും അല്ലാത്തവരുമായ സാമ്പത്തിക പരാധീനതയുള്ളവര്‍ക്കാണ് അവസരം ഒരുക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും കഴിവും പ്രാപ്തിയും കണക്കിലെടുത്താണ് തൊഴില്‍ നല്‍കുക. പാര്‍ട്ട് ടൈം തൊഴിലവസരങ്ങളും ലഭ്യമാക്കും.
ആറു സെറ്റ് ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്നവര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും വിവരങ്ങള്‍ക്കുമായി 9995794641, 0474 2740615 നമ്പരുകളില്‍ ബന്ധപ്പെടാം.

സമഗ്ര ആരോഗ്യ പരിപാലന പദ്ധതി - സ്പര്‍ശം രണ്ടാംഘട്ടം;ഉദ്ഘാടനം നാളെ (ജനുവരി 18)
കെ പി ഒ എ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സേനാംഗങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള സമഗ്ര ആരോഗ്യ പരിപാലന പദ്ധതി സ്പര്‍ശം രണ്ടാംഘട്ടത്തിന് നാളെ (ജനുവരി 18) തുടക്കം. രാവിലെ എട്ടിന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ജനമൈത്രി ഹാളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍ ഉദ്ഘാടനം ചെയ്യും.
കെ പി ഒ എ ജില്ലാ പ്രസിഡന്റ് ആര്‍ ജയകുമാര്‍ അധ്യക്ഷനാകും.  സംസ്ഥാന പ്രസിഡന്റ് ഡി കെ പൃഥിരാജ് മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. സി.ആര്‍. ജയശങ്കര്‍, ഡോ. ആര്‍. സന്ധ്യ, ഡോ. ജെ. മണികണ്ഠന്‍, കെ പി ഒ എ ജില്ലാ സെക്രട്ടറി എം സി പ്രശാന്തന്‍, എ സി പി മാരായ എം.എ.നസീര്‍, എ പ്രതീപ്കുമാര്‍, ഇന്‍സ്‌പെക്ടര്‍ എസ് ഷെരീഫ്, ഡോ അഞ്ജു ജയകുമാര്‍, ആര്‍ രാജേഷ്, കെ സുനി, പി പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഗണിതോത്സവം ഇന്ന് (ജനുവരി 17) മുതല്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി നടപ്പിലാക്കുന്ന ഗണിതോത്സവത്തിന് ഇന്ന് (ജനുവരി 17) തുടക്കം. സമഗ്ര ശിക്ഷാ കേരള, കെ-ഡിസ്‌കുമായി സഹകരിച്ചുകൊണ്ട് ആറു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗണിതോത്സവം.
ഗ്രാമപഞ്ചായത്തുകളില്‍ ഒന്നും മുനിസിപ്പാലിറ്റികളില്‍ രണ്ടും കോര്‍പ്പറേഷന്‍ ഏരിയകളില്‍ മൂന്നും കേന്ദ്രങ്ങളിലാണ് ഗണിതോത്സവം നടക്കുന്നത് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബി രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ അറിയിച്ചു.
ഗണിതോത്സവത്തിന്റ ജില്ലാതല ഉദ്ഘാടനം കരീപ്ര പഞ്ചായത്തിലെ കടയ്‌ക്കോട് എസ് എന്‍ ജി എസ് എച്ച് എസില്‍ രാവിലെ 10 ന് പി അയിഷാപോറ്റി എം എല്‍ എ നിര്‍വഹിക്കും.

സപ്ലിമെന്ററി പരീക്ഷ; രേഖകള്‍ സമര്‍പ്പിക്കണം

ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏപ്രിലില്‍ നടക്കുന്ന ഫുഡ് ക്രാഫ്റ്റ് സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 21 ന് രാവിലെ 11 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 0474-2767635 നമ്പരില്‍ ലഭിക്കും.

സൈനിക-പോലീസ് ജോലിക്ക് പരിശീലനം;പ്രാഥമിക സ്‌ക്രീനിംഗ് നാളെ (ജനുവരി 18)
ജില്ലയിലെ കുറഞ്ഞത് പത്താം തരം വിദ്യാഭ്യാസ യോഗ്യതയുള്ള ശാരീരിക, മാനസികാരോഗ്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് സൈനിക, അര്‍ധ സൈനിക, പോലീസ്, സെക്യൂരിറ്റി വിഭാഗങ്ങളില്‍ ജോലി ലഭിക്കാന്‍ സഹായകരമായ രണ്ട് മാസത്തെ പരിശീലനം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നു.
17 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൈനിക, പോലീസ് ജോലികള്‍ക്കായുള്ള പരിശീലനവും 17 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനവും നല്‍കും.
ഭക്ഷണ - താമസ സൗകര്യങ്ങളോട് കൂടിയ  പരിശീലനം സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററിലാണ്    നടത്തുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വാര്‍ഷിക വരുമാനം മൂന്നു ലക്ഷം  രൂപയില്‍ താഴെയുള്ള ഉേദ്യാഗാര്‍ഥികള്‍ ജാതി, വരുമാനം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഫോട്ടോ, ആധാര്‍ സഹിതം ജനുവരി 18 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന പ്രാഥമിക സ്‌ക്രീനിംഗിന് എത്തണം. നേരത്തെ 17 ന് നടത്തുമെന്ന് നിശ്ചയിച്ചിരുന്ന സ്‌ക്രീനിംഗാണ് നാളെ (ജനുവരി 18) നടക്കുക.  കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവരെ പരിഗണിക്കില്ല. വിശദ വിവരങ്ങള്‍ 0474-2794996, 9447469280, 9447546617 എന്നീ നമ്പരുകളില്‍ ലഭിക്കും.

പി എസ് സി അഭിമുഖം 22 ന്
കൊല്ലം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2 (എന്‍ സി എ - എല്‍ സി/എ ഐ, കാറ്റഗറി നമ്പര്‍ 457/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ജനുവരി 22 ന് രാവിലെ എട്ടിന് പി എസ് സി ആസ്ഥാന ഓഫീസില്‍ നടക്കും.

ദര്‍ഘാസ് ക്ഷണിച്ചു
വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലെ 102 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ സ്‌കൂള്‍ കിറ്റ്, കണ്ടിജന്‍സി സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് പ്രത്യേകം ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 30 ന് ഉച്ചയ്ക്ക് ഒരു മണിവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ കുളക്കട ദേശീയ വായനശാലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിലും 0474-2616660 നമ്പരിലും ലഭിക്കും.

മസ്റ്ററിംഗ് നടത്തണം

കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ കൈപ്പുന്നവരില്‍ ഇതുവരെ മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ ജനുവരി 31 നകം മസ്റ്ററിംഗ് നടത്തണം. വിശദ വിവരങ്ങള്‍ 0474-2749048 നമ്പരില്‍ ലഭിക്കും. 

വ്യവസായ എസ്റ്റേറ്റില്‍ സുരക്ഷാ സ്‌ക്വാഡ് പരിശോധന നടത്തി
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശാനുസരണം ഉമയനല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വിവിധ ഫാക്ടറികളില്‍ അഗ്നി സുരക്ഷാ സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ അഞ്ച് ഫാക്ടറികള്‍ക്ക് നോട്ടീസ് നല്‍കി. 15 ദിവസത്തിനകം ലംഘനങ്ങള്‍ പരിഹരിക്കാത്ത ഫാക്ടറികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ എസ് മണിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ എല്‍ കൈലാസ്‌കുമാര്‍, പി പ്രമോദ്, അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍മാരായ പി ദിനകരന്‍, കെ ജയകുമാര്‍, ആര്‍ അഭിലാഷ്, എസ് ഷെമ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും വിവിധ വ്യവസായ എസ്റ്റേറ്റുകളില്‍ സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.