*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പ്‌


വിവരാവകാശ കമ്മീഷന്‍ ശില്പശാല ഇന്ന് (ജനുവരി 23)
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പ്പശാല ഇന്ന് (ജനുവരി 23)  നടക്കും. കൊല്ലം പബ്ലിക് ലൈബ്രറി  സരസ്വതി ഹാളില്‍ രാവിലെ 10 ന്  മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വിവരാവകാശ കമ്മീഷണര്‍മാരായ എസ്. സോമനാഥന്‍ പിള്ള, ഡോ. കെ.എല്‍. വിവേകാനന്ദന്‍, കെ.വി. സുധാകരന്‍, പി.ആര്‍. ശ്രീലത എന്നിവര്‍ പങ്കെടുക്കും.
ജില്ലയിലെ വിവിധ വകുപ്പുകളിലെ വിവരാവകാശ ഓഫീസര്‍മാര്‍, ഒന്നാം അപ്പീലധികാരികള്‍ എന്നിവര്‍ക്കായാണ് ശില്‍പ്പശാല നടത്തുന്നത്.

വോട്ടര്‍ പട്ടിക ശുദ്ധീകരണം;സ്വീപ്പിന്റെ  പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കണം : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിനായി ജില്ലയിലെ സ്വീപ്പിന്റെ പ്രവര്‍ത്തനങ്ങള്‍  കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന്  മുഖ്യ തിരഞ്ഞെടുപ്പ്  ഓഫീസര്‍ ടിക്കാറാം മീണ.  കെ.എം.എം.എല്‍ ഗസ്റ്റ് ഹൗസില്‍ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2020 അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്‍കാലത്തെ അപേക്ഷിച്ചു പ്രകടമായ വര്‍ധന കാണുന്നില്ല. ഈ സാഹചര്യത്തി
ല്‍ മാറ്റം ഉണ്ടാകണം. ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തഹസില്‍ദാര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം നിലവിലുള്ള മെല്ലെപോക്ക്  തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കും. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
വിദ്യാര്‍ത്ഥികള്‍, പ്രവാസികള്‍,ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍  തുടങ്ങിയ വിവിധ വിഭാഗങ്ങളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും   ഇതിന്  അടിയന്തരമായി ഹെല്‍പ്പ് ഡസ്‌ക്കുകളും ബോധവത്കരണ പരിപാടികളും ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സ്വീപ്പിന്റെ  പ്രചാരണ പരിപാടികളില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്താന്‍ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ കൂടിയായ തഹസില്‍ദാര്‍മാര്‍ ശ്രദ്ധിക്കണം.
തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതില്‍ അലംഭാവം വരുത്തുന്ന ബി.എല്‍.ഒ  മാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍  തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ശോഭ എസ്,  തഹസില്‍ദാര്‍മാര്‍,  തിരഞ്ഞെടുപ്പ്  വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാചക വാതക അദാലത്ത് മാറ്റിവച്ചു
ജില്ലയില്‍ ഇന്ന് (ജനുവരി 23) നടത്താനിരുന്ന പാചക വാതക അദാലത്ത് ഓയില്‍ കമ്പിനിയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ നടക്കുന്നതിനാല്‍ മാറ്റിവച്ചു. അദാലത്ത് ഫെബ്രുവരി അഞ്ചിന് വൈകിട്ട് നാലിന് നടക്കും.

വൈദ്യുതി അദാലത്ത് 2020; ജനുവരി 23ന്
സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് ജില്ലയിലെ ഉത്പാദന, പ്രസരണ, വിതരണ മേഖലകളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വൈദ്യുതി അദാലത്ത് ഇന്ന് (ജനുവരി 23) രാവിലെ 10 മുതല്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ. രാജു, മേയര്‍ ഹണി ബഞ്ചമിന്‍, എം.പി മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ.എം. ആരിഫ്, കെ. സോമപ്രസാദ്, തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.
എം.എല്‍.എ മാരായ എം. നൗഷാദ്, ജി.എസ്. ജയലാല്‍, മുല്ലക്കര രത്‌നാകരന്‍, പി. അയിഷാപോറ്റി, കെ.ബി. ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള, ആര്‍. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് സി. രാധാമണി, കൗണ്‍സിലര്‍ എന്‍. മോഹനന്‍, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എന്‍.എസ്. പിള്ള, ഡയറക്ടര്‍മാരായ പി. കുമാരന്‍, ഡോ. വി. ശിവദാസന്‍, ചീഫ് എഞ്ചിനീയര്‍ എസ്. രാജ്കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ വികസന സമിതി യോഗം 25 ന്
ജനുവരി മാസത്തെ ജില്ലാ വികസന സമിതി യോഗം 25 ന് രാവിലെ 11 മുതല്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഉത്സവ, മദ്യ നിരോധന മേഖലയായി പ്രഖ്യാപിച്ചു
കൊട്ടിയം തഴുത്തല ശ്രീമഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാള്‍ മഹോത്സവത്തിന്റെ സമാപന ദിവസമായ ജനുവരി 26ന് ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവ, മദ്യ നിരോധന മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

കരാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള യോഗ്യതയുള്ളവര്‍ ബയോഡാറ്റ സഹിതം അപേക്ഷ ജനുവരി 28 ന് വൈകിട്ട് നാലിനകം ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0474-2433990 നമ്പരിലും ലഭിക്കും.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് കോഴ്‌സ്
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് (യോഗ്യത പ്ലസ് ടൂ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്കുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലിനക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് എന്നീ  കോഴ്‌സുകളിലേയ്ക്കും അപേക്ഷിക്കാം.   
വിശദവിവരങ്ങള്‍ 0474-2731061 നമ്പരിലും  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും ബന്ധപ്പെടുക.

വസ്തു ലേലം

ക്ലാപ്പന വില്ലേജില്‍ റീ സര്‍വെ നമ്പര്‍ 330/2-4 ല്‍പ്പെട്ട 0.81 ആര്‍ പുരയിടം ജനുവരി 28 ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ പുനര്‍ലേലം നടത്തും.
തഴവ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 11 ല്‍ റീ സര്‍വെ നമ്പര്‍ 632/16 ല്‍ പ്പെട്ട 11 ആര്‍ പുരയിടം ഫെബ്രുവരി 10ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
വിശദ വിവരങ്ങള്‍ വില്ലേജ് ഓഫീസുകളിലും കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലും 0476-2620223 നമ്പരിലും ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 27 ന്

മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിതാ ഐ ടി ഐ യില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 27 ന്   രാവിലെ 10.30 ന് ഐ.ടി.ഐ യില്‍ നടക്കും. 
യോഗ്യത - ഹോസ്റ്റ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റ് ഡിഗ്രി അല്ലെങ്കില്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് പി.ജി. ഡിപ്ലോമയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റ് ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.ടി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0474-2793714 നമ്പരില്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു
അഞ്ചല്‍ അഡീഷണല്‍ കുളത്തൂപ്പുഴ ഐ.സി.ഡി.എസ് ഓഫീസിലെ 118 അങ്കണവാടികളിലേക്ക് 2019-20 സാമ്പത്തിക വര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 30 ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും.
കരുനാഗപ്പള്ളി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 15, 19 അങ്കണവാടികള്‍ മെയിന്റനന്‍സ് നടത്തി സ്മാര്‍ട്ട് അങ്കണവാടികളാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ കരുനാഗപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിലും 0476-2627114 നമ്പരിലും ലഭിക്കും.

പ്രോജക്ട് സ്റ്റാഫ്; അപേക്ഷിക്കാം
മോട്ടോര്‍ വാഹന വകുപ്പിനായി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് പ്രോജക്ടിലെ താത്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് വേണ്ടി മേഖലാ അടിസ്ഥാനത്തില്‍ നടത്തുന്ന ടെസ്റ്റ്/ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ www.careers.cdit.org  എന്ന വെബ്‌സൈറ്റില്‍ ജനുവരി 25 നകം രജിസ്റ്റര്‍ ചെയ്യണം.
യോഗ്യത: സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ - ബി.ഇ/ബി. ടെക് (സി.എസ്/ഐ.ടി)/എം.സി.എ/ഉപരി യോഗ്യത. സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. സെര്‍വര്‍, ഡെസ്‌ക് ടോപ്പ്, പ്രിന്റര്‍ എന്നിവയുടെ മെയിന്റനന്‍സ് പരിജ്ഞാനം.
അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ - ത്രിവത്സര ഡിപ്ലോമ(കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഇലക്‌ട്രോണിക്‌സ്)/ബി.സി.എ/ബി. എസ്.സി(സി.എസ്). സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. സെര്‍വര്‍, ഡെസ്‌ക് ടോപ്പ്, പ്രിന്റര്‍ എന്നിവയുടെ മെയിന്റനന്‍സ് പരിജ്ഞാനം.
ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ജനുവരി 28 ന് രാവിലെ 9.30 ന് സൗത്ത് സോണ്‍ പരീക്ഷാ കേന്ദ്രമായ തിരുവല്ലം സി-ഡിറ്റ് മെയിന്‍ ഓഫീസില്‍ എത്തണം. (ബന്ധപ്പെടേണ്ട നമ്പര്‍ - 8138914651(ഷീബാ ബീവി) നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ എഴുത്ത് പരീക്ഷയ്ക്ക് പരിഗണിക്കൂ. തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ ജനുവരി 29 ന് നടക്കും.

സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാം

1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ജനുവരി 31 വരെ സമയം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി. കൊല്ലം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത മേല്‍പ്പറഞ്ഞ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കുവാന്‍ സാധിക്കാതിരുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍, ജോലിയില്‍ നിന്നും പിരിച്ചുവിട്ട സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും അപേക്ഷയും സഹിതം നേരിട്ടോ പ്രതിനിധി മുഖേനയോ ജനുവരി 31 നകം കൊല്ലം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കണം. www.employment.kerala.gov.in വെബ്‌സൈറ്റ് വഴിയും രജിസ്‌ട്രേഷന്‍ പുതുക്കാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.