*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പുകള്‍


ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജനുവരി ഏഴ്, 21, 28 തീയതികളില്‍ പുനലൂരിലും ജനുവരി 25 ന് പീരുമേട്ടിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.

ടെണ്ടര്‍ ക്ഷണിച്ചു

അഞ്ചല്‍ ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ 121 അങ്കണവാടികളില്‍ പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കണ്ടിജന്‍സി സാധനങ്ങളും വിതരണം ചെയ്യുന്നതിന് പ്രത്യേകം ടെണ്ടര്‍ ക്ഷണിച്ചു. കണ്ടിജന്‍സി സാധനങ്ങളുടെ ടെണ്ടര്‍ ജനുവരി 10ന് രാവിലെ 11.30 വരെയും പഠനോപകരണങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും ടെണ്ടര്‍ ജനുവരി 10ന് ഉച്ചകഴിഞ്ഞ് 2.30 വരെയും സ്വീകരിക്കും. വിശദ വിവരങ്ങള്‍ 0475-2270716 നമ്പരില്‍ ലഭിക്കും.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിട നിര്‍മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി മൂന്നിന് രാവിലെ 11 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0476-2831899 നമ്പരില്‍ ലഭിക്കും.
നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് കെ.എം.എസ്.സി.എല്ലില്‍ നിന്നും ലഭ്യമല്ലാത്ത മരുന്നുകളും ഓട്‌സും വിതരണം ചെയ്യുന്നതിന് പ്രത്യേകം ടെണ്ടറുകള്‍ ക്ഷണിച്ചു. ഓട്‌സ് വിതരണത്തിനുള്ള ടെണ്ടര്‍ ജനുവരി എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുവരെയും മരുന്നുകളുടെ ടെണ്ടര്‍ ജനുവരി 10 ന് ഉച്ചകഴിഞ്ഞ് രണ്ടുവരെയും സമര്‍പ്പിക്കാം.

റിട്ടേണുകള്‍ സമര്‍പ്പിക്കണം
ജില്ലയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍, കാഷ്യൂ ഫാക്ടറികള്‍, കയര്‍ സംഘങ്ങള്‍, ടോഡി ഷോപ്പുകള്‍, ഹോട്ടലുകള്‍, ജ്വല്ലറികള്‍, വാഹന ഷോറൂമുകള്‍, ഇഷ്ടിക ഫാക്ടറികള്‍, തീയറ്ററുകള്‍, എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ആശുപത്രികള്‍, തുണിക്കടകള്‍, മറ്റ് ഫാക്ടറികള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആക്ട് പ്രകാരം 2019 സെപ്തംബര്‍ 30 ല്‍ അവസാനിക്കുന്ന കാലത്തേക്കുള്ള തൊഴില്‍ സംബന്ധമായ ദ്വൈവാര്‍ഷിക റിട്ടേണായ ഇ ആര്‍-2 റിട്ടേണും ത്രൈമാസ റിട്ടേണായ ഇ ആര്‍-1 റിട്ടേണും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിക്കണം. deeklm.emp.lbr@kerala.gov.in ഇ-മെയില്‍ വിലാസത്തിലാണ് സമര്‍പ്പിക്കേണ്ടത്.
ഫോമുകള്‍ www.kerala.gov.in     വെബ്‌സൈറ്റില്‍ ബിസിനസ് ലിങ്കില്‍ ആപ്ലിക്കേഷന്‍ ഫോംസ് ലിസ്റ്റില്‍ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്‌ട്രേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെലക്ട് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ 0474-2746789 നമ്പരില്‍ ലഭിക്കും.

കമ്പ്യൂട്ടര്‍ കോഴ്‌സ് 
ഐ.എച്ച്.ആര്‍.ഡി. യുടെ കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍  ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ - (യോഗ്യത-എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പ്ലസ് ടു)എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി എട്ടുവരെ നീട്ടി. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍എക്സ്റ്റന്‍ഷന്‍ സെന്ററിലും0474-2580462 നമ്പരിലും ലഭിക്കും.

ബദല്‍ ഉല്പന്ന പ്രദര്‍ശന വില്പന മേള:സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ഹരിതകേരളം മിഷന്‍ ജനുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ബദല്‍ ഉല്പന്ന പ്രദര്‍ശന വില്‍പന മേളയില്‍ സ്റ്റാളുകള്‍ അനുവദിക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് പ്രദര്‍ശന വില്‍പനമേള.
ഹരിതകേരളം മിഷന്‍ സഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തോടനുബന്ധിച്ചാണ് പരിപാടി. പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഹരിതകേരളം മിഷനില്‍ ബന്ധപ്പെടണം. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് ബദലായുള്ള വസ്തുക്കള്‍, വ്യത്യസ്തങ്ങളായ ഉറവിട മാലിന്യ സംസ്‌കരണോപാധികള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ പരിഗണിക്കുന്നത്. വിശദ വിവരങ്ങള്‍ 9387801694 നമ്പരില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.