എം ബി എ സ്പോട്ട് അഡ്മിഷന്
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍(കിക്മ) എം ബി എ(ഫുള്‍ടൈം) 2020-22 ബാച്ചിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന് ജനുവരി 14 ന് അവന്നൂരിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ രാവിലെ 10 മുതല്‍ നടക്കും.
കേരള സര്‍വ്വകലാശാലയുടെയും എ ഐ സി റ്റി യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പും എസ് സി/എസ് റ്റി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 9895450497, 8547618290 എന്നീ നമ്പരുകളിലും www.kicmakerala.in വെബ്സൈറ്റിലും ലഭിക്കും.
കമ്പ്യൂട്ടര്‍ കോഴ്സ്
ഐ എച്ച് ആര് ഡി യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡേറ്റാ എന്‍ട്രി ടെക്നിക്ക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. പ്രവേശന യോഗ്യത യഥാക്രമം ഡി സി എ (പ്ലസ് ടൂ/പ്രീഡിഗ്രി), സി സി എല്‍ ഐ എസ് (എസ് എസ് എല്‍ സി), ഡി ഡി ടി ഒ എ (എസ് എസ് എല്‍ സി), പി ജി ഡി സി എ (ഡിഗ്രി) എന്നിവയാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20. എസ് സി/എസ് റ്റി/ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ 9447488348, 0476-2623597 എന്നീ നമ്പരുകളില്‍ ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
വഴുതയ്ക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സിവില്‍, ലാന്‍ഡ് സര്‍വ്വേ, ആര്‍ക്കിറ്റെക്ചര്‍ ഡ്രോയിങ്, ഓട്ടോകാഡ് എന്നീ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി, ഐ ടി ഐ, ഡിപ്ലോമ, ബി ടെക് യോഗ്യതയുള്ളവക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന് വഴുതയ്ക്കാട് വിലാസിത്തിലും 8136802304, 0471-2325154 എന്നീ നമ്പരുകളിലും ലഭിക്കും.
തൊഴിലധിഷ്ഠിത കോഴ്സ്
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ തുടര്‍ വിദ്യാഭാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി, ബ്യൂട്ടിഷന്‍ കോഴ്സ് എന്നിവയാണ് കോഴ്സുകള്‍.
അപേക്ഷ ഫോം തുടര്‍വിദ്യാഭാസ കേന്ദ്രം ഓഫീസില്‍ ലഭിക്കും. അവസാന തീയതി ജനുവരി 21. വിശദ വിവരങ്ങള്‍ 9496846522 നമ്പരില്‍ ലഭിക്കും.
ഗതാഗത നിയന്ത്രണം
ഉമയനല്ലൂര്‍-കല്ലുവെട്ടാംകുഴി-താഹമുക്ക്-കരിക്കോട് ജംഗ്ഷന് റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ താഹാമുക്ക് മുതല്‍ ചെറിയേല വഴി ആല്‍ത്തറ വരെയുള്ള ഭാഗവും മുരാരിമുക്ക്-പുതുച്ചിറ റോഡിലും ജനുവരി 13 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
ആശ്രാമം പോലീസ് സ്റ്റേഷന്-ശങ്കേഴ്സ് ആശുപത്രി-കടപ്പാക്കട, കടപ്പാക്കട-കപ്പലണ്ടിമുക്ക് എന്നീ റോഡുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 11) മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
ആശ്രാമം മൈതാനം-കുറവന്‍കോണം-ശങ്കേഴ്സ് ആശുപത്രി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 11) മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
ആസൂത്രണ സമിതി യോഗം 16 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 16 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ