*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വിധവയായ വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിക്ക് 4 വര്‍ഷം തടവ് ശിക്ഷ

വിധവയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയെ 4 വര്‍ഷം കഠിന തടവ് ശിക്ഷ അനുഭവിക്കാനും 15,000/- രൂപ പിഴ ഒടുക്കാനും ശിക്ഷിച്ച് കോടതി ഉത്തരവായി.
കൊല്ലം മയ്യനാട് വില്ലേജില്‍ പിണയ്ക്കല്‍ചേരിയില്‍ കുഴിയില്‍ കോളനിയില്‍ പടിഞ്ഞാറേ പടനിലം വീട്ടില്‍ നാരായണന്‍ മകന്‍ 69 വയസ്സുള്ള സോമരാജനെയാണ് കോടതി ശിക്ഷിച്ചത്. 2014 സെപ്റ്റംബര്‍ മാസം 21-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധവയായ അയല്‍വാസി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടില്‍ അതിക്രമിച്ചു കടക്കുകയും അടുക്കളയില്‍ നിന്നിരുന്ന വീട്ടമ്മയെ ബലമായി വലിച്ചിഴച്ചുകൊണ്ടുവന്ന് കട്ടിലില്‍ തള്ളിയശേഷം പ്രതി വീട്ടമ്മയുടെ മാറില്‍ അമര്‍ത്തുകയും കടിക്കുകയും ചെയ്തുവെന്നും തുടര്‍ന്ന് ബലാത്സംഗത്തിന് ശ്രമിക്കുകയും പുറത്തു ബഹളം കേട്ടതിനാല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ഇളയമകള്‍ വീട്ടുജോലിക്കായി പോകുന്നതുകണ്ട പ്രതി ആ തക്കം നോക്കി വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി ആക്രമിക്കുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. മറ്റ് ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ലൈംഗികാതിക്രമത്തിനു വിധേയയായ സ്ത്രീയുടെ മൊഴി വിശ്വസനീയമായി പരിഗണിച്ച കോടതി പ്രതിയെ കുറ്റക്കാരനാണെന്നു കാണുകായായിരുന്നു. ഭയന്നുപോയ വീട്ടമ്മ വിവരം സംഭവദിവസം ആരോടും പറഞ്ഞിരുന്നില്ല. പിറ്റേദിവസം അയല്‍വാസി വഴി വിവരംഅറിഞ്ഞ മകള്‍ അയല്‍ക്കാരുടെ സഹായത്തോടെ അമ്മയെകൂട്ടി കൊട്ടിയം പോലീസ്‌സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകടന്ന കുറ്റത്തിന് ഒരു വര്‍ഷം കഠിന തടവും 5,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ഒരുമാസം കഠിന തടവും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് 3 വര്‍ഷം കഠിന തടവും 10,000/- രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ മൂന്നുമാസം കഠിന തടവും പ്രതി അനുഭവിക്കണമെന്ന് കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിക്കാനും ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയിളവ് നല്‍കുന്നതിനും കോടതി ഉത്തരവായി.
കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എന്‍. ഹരികുമാറാണ് പ്രതിയെ ശിക്ഷിച്ച് ഉത്തരവായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വിനോദ് കോടതിയില്‍ ഹാജരായി. കൊട്ടിയം പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന മുഹമ്മദ് ഷാഫി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി. ജോഷി, അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.