കുടുംബസംഗമവും അദാലത്തും ജനുവരി 10 ന്
കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്തിലെ ലൈഫ്മിഷന് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് (ജനുവരി 10) രാവിലെ 10 മുതല്‍ കൊട്ടാരക്കര സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ നടക്കും. കുടുംബ സംഗമം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും അദാലത്ത് കൊടിക്കുന്നില്‍ സുരേഷ് എം പി യും ഉദ്ഘാടനം ചെയ്യും. പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയാകും. ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹണ ഉദേ്യാഗസ്ഥരെ ആദരിക്കും.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈല സലിംലാല്‍, അബ്ദുല്‍ റഹ്മാന്, ഹംസ റാവുത്തര്‍, അംബിക സുരേന്ദ്രന്, കെ പി ശ്രീകല, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ജഗദമ്മ, എസ് പുഷ്പാനന്ദന്, സി പി പ്രദീപ്, ഗിരിജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ സുരേഷ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റ അധ്യക്ഷന്മാരായ കെ സുമ, എല്‍ ബാലഗോപാല്‍, ആര് വേണുഗോപാല്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ ലാസര്‍, പ്രോജക്ട് ഡയറക്ടര്‍ ടി കെ സയൂജ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്, ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര് ശരത്ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ചിത്രവത്സല, ബി മധു, വൈ രാജന്, ഷൈലജ അനില്‍കുമാര്‍, ജെ ആര് അമ്പിളി, ഏലിക്കുട്ടി, രതീഷ് കിളിത്തട്ടില്‍, രഞ്ജിനി അജയന്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്മാന് സുകുമാരന്‍ നായര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ എം വിജയന്, സലിന് എവുജിന്‍, ബി ബാലകൃഷ്ണപിള്ള, എം ജയകുമാര്‍, വി അനൂപ്കുമാര്‍, ഹൗസിംഗ് ഓഫീസര്‍ ലിറ്റി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ലൈഫ് മിഷന്:കുടുംബ സംഗമവും അദാലത്തും ജനുവരി 11 ന്
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ്മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ (ജനുവരി 11) രാവിലെ 10 മുതല്‍ പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
പ്രാഥമിക സ്ക്രീനിംഗ് 17 ന്
ജില്ലയിലെ കുറഞ്ഞത് പത്താം തരം വിദ്യാഭ്യാസ യോഗ്യതയുള്ള ശാരീരിക, മാനസികാരോഗ്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് സൈനിക, അര്‍ധ സൈനിക, പോലീസ്, സെക്യൂരിറ്റി വിഭാഗങ്ങളില്‍ ജോലി ലഭിക്കാന്‍ സഹായകരമായ രണ്ട് മാസത്തെ പരിശീലനം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നു.
17 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൈനിക, പോലീസ് ജോലികള്‍ക്കായുള്ള പരിശീലനവും 17 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനവും നല്‍കും.
ഭക്ഷണ - താമസ സൗകര്യങ്ങളോട് കൂടിയ പരിശീലനം സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ കോഴിക്കോട് പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്ററിലാണ് നടത്തുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയുള്ള ഉേദ്യാഗാര്‍ഥികള്‍ ജാതി, വരുമാനം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഫോട്ടോ, ആധാര്‍ സഹിതം ജനുവരി 17 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന പ്രാഥമിക സ്ക്രീനിംഗിന് എത്തണം. കോര്പ്പറേഷന്, മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവരെ പരിഗണിക്കില്ല. വിശദ വിവരങ്ങള്‍ 0474-2794996, 9447469280, 9447546617 എന്നീ നമ്പരുകളില്‍ ലഭിക്കും.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്
വിമുക്ത ഭട•ാരുടെ സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന ആശ്രിതര്‍ക്ക് 2019-20 അധ്യയന വര്‍ഷം അമാല്‍ഗമേറ്റഡ് ഫണ്ട് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ജനുവരി 25 വരെ സമര്‍പ്പിക്കാം. അപേക്ഷയും വിശദ വിശദ വിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസിലും 0474-2792987 നമ്പരിലും ലഭിക്കും.
ഉപന്യാസം രചന, പെയിന്റിംഗ് മത്സരങ്ങള്‍ 11 ന്
എം എസ് എം ഇ മേഖലയുടെ പ്രചാരണത്തിനും വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുന്നതിനുമായി ജില്ലയിലെ ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടൂ തലം വരെയുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കും.
ജില്ലയിലെ സംരംഭകത്വ സുസ്ഥിര എം എസ് എം ഇ വ്യവസായ വികസനം - നൂതന ആശയങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും എന്ന വിഷയത്തില്‍ മലയാളത്തിലുള്ള ഉപന്യാസ മത്സരവും ജില്ലയിലെ സംരംഭകത്വ വികസനവും 2025 ലെ നൂതന എം എസ് എം ഇ സംരംഭങ്ങളും - എന്റെ കാഴ്ച്ചപ്പാടില്‍ എന്ന വിഷയത്തില്‍ വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരവും ജനുവരി 11 ന് രാവിലെ 9.30 മുതല്‍ ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നടക്കും.
വിദ്യാര്‍ഥികള്‍ രാവിലെ ഒന്‍പതിന് സ്കൂള്‍ മേലധികാരിയുടെ ശുപാര്‍ശയോട് കൂടി സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡുമായി മത്സര വേദിയില്‍ എത്തണം. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7,500 രൂപയും മൂന്നാം സമ്മാനമായി 5,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. വിശദ വിവരങ്ങള്‍ 0474-2748395, 9446314448 നമ്പരുകളില്‍ ലഭിക്കും.
ടെക്നോളജി ക്ലിനിക്ക്
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16, 17 തീയതികളില്‍ പ്രിസിഷന്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ദ്വിദിന ടെക്നോളജി ക്ലിനിക്ക് (സാങ്കേതിക ശില്പശാല) സംഘടിപ്പിക്കും. ജനുവരി 16 ന് രാവിലെ 9.15 ന് സീ പേള്‍ ഹോട്ടലില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്യും.
പ്രിസിഷന്‍ എഞ്ചിനീയറിംഗ് മേഖലയില്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കുള്ള ഇന്‍കുബേഷന്‍ പദ്ധതികള്‍, ബഹിരാകാശ മേഖല, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലയിലെ വിദഗ്ധരുടെയും ഉന്നത ഉദേ്യാഗസ്ഥരുടെയും ക്ലാസുകള്‍ ഉണ്ടാകും.
സൗജന്യ ടെക്നോളജി ക്ലിനിക്കില്‍ സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും എഞ്ചിനീയറിംഗ് മേഖലയില്‍ സംരംഭം നടത്തുന്നവര്‍ക്കും സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ജനുവരി 13 നകം രജിസ്ട്രേഷന് നടത്തണം. വിശദ വിവരങ്ങള്‍ക്ക് 0474-2748395, 9446108519 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
താത്കാലിക നിയമനം; അഭിമുഖം ജനുവരി 10 ന്
കൊല്ലം ഗവണ്മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് (ജനുവരി 10) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി പങ്കെടുക്കാം.
അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന മത്സര പരീക്ഷ പരിശീലന ധനസഹായ പദ്ധതി എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം 2019-20 വര്‍ഷത്തെ അന്തിമ ഗുണഭോക്തൃ പട്ടിക www.bcdd.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് 0484-2429130(എറണാകുളം), 0495-2377786(കോഴിക്കോട്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
കൊല്ലം വ്യാപാരോത്സവം;മൂന്നാം ആഴ്ച്ചയിലെ നറുക്കെടുപ്പ് 13 ന്
ജില്ലാ ഭരണകൂടം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ടൂറിസം, ഫിഷറീസ് വകുപ്പുകള്‍, വ്യാപാരി സമൂഹം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന കൊല്ലം വ്യാപാരോത്സവത്തിന്റെ മൂന്നാം ആഴ്ച്ചത്തെ നറുക്കെടുപ്പ് ജനുവരി 13 ന് വൈകിട്ട് അഞ്ചിന് രാമന്‍കുളങ്ങര ജംഗ്ഷനില്‍ നടക്കും.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്യും. വ്യാപാരോത്സവം ചെയര്മാന് എസ് ദേവരാജന്‍ അധ്യക്ഷനാകും. എ ഡി എം പി.ആര്. ഗോപാലകൃഷ്ണന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി ജെ രാജേന്ദ്രന്, രാമന്‍കുളങ്ങര കെ വി വി ഇ എസ് പ്രസിഡന്റ് ജി ഗോപകുമാര്‍, സെക്രട്ടറി എ ആര് നവാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
അനിമേഷന്‍ കോഴ്സ്
കെല്‍ട്രോണ്‍ വഴുതക്കാട് നോളജ്സെന്ററില്‍ ആരംഭിയ്ക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷക്ഷണിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയഡിസൈനിംഗ് ആന്റ് അനിമേഷന്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേക്കിംഗ്, സര്‍ട്ടിഫിക്കറ്റ്കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ്ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ്കോഴ്സ് ഇന്‍ ഗ്രാഫിക്സ്ആന്റ്വിഷ്വല്ഇഫക്ട്സ് എന്നിവയാണ്കോഴ്സുകള്. വിദ്യാഭ്യാസ യോഗ്യത - പത്താം ക്ലാസ്, പ്ലസ് ടൂ, ഡിപ്ലോമ, ഡിഗ്രി.
വിശദവിവരങ്ങള്‍ 0471-2325154 നമ്പരിലും ഹെഡ്ഓഫ്സെന്റര്‍, കെല്‍ട്രോണ്‍ നോളജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി വിമന്‍സ് കോളേജ്റോഡ്, വഴുതയ്ക്കാട്.പി.ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.
തേക്ക് തടി ചില്ലറ വില്‍പ്പന
പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ പരിധിയിലുള്ള പത്തനാപുരം (8547600766, 0475-2354730), കടയ്ക്കാമണ്‍ (8547600762), കോന്നി (8547600530, 0468-2247927) സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ ജനുവരി 29 മുതല്‍ തേക്ക് തടി ചില്ലറ വില്‍പ്പന ആരംഭിക്കും. വീട് നിര്‍മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതി പത്രം, അംഗീകൃത പ്ലാന്‍, സ്കെച്ച്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം ഹാജരാക്കി അഞ്ച് ക്യൂബിക് മീറ്റര്‍ വരെ തേക്ക് തടി വാങ്ങാം.
അഭിമുഖം മാറ്റിവച്ചു
മനയില്‍കുളങ്ങര ഗവണ്മെന്റ് വനിത ഐ ടി ഐയില്‍ മില്‍ക്ക് ആന്റ്മില്ക്ക് പ്രോഡക്ട്സ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഇലക്ട്രോണിക് മെക്കാനിക് എന്നീ ട്രേഡുകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിന് ജനുവരി 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം പ്രാദേശിക അവധി പ്രമാണിച്ച് ജനുവരി 23 ലേക്ക് മാറ്റിവച്ചു. അഭിമുഖത്തിനുള്ള അറിയിപ്പ് കൈപ്പറ്റിയ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.വിശദ വിവരങ്ങള്‍ 0474-2793714 നമ്പരുകളില്‍ ലഭിക്കും.
പി എസ് സി: ഒറ്റത്തവണ പ്രമാണ പരിശോധന
സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികളിലെ ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (ജനറല്‍ ആന്റ് സൊസൈറ്റി വിഭാഗം, കാറ്റഗറി നമ്പര്‍ 225/17, 226/17) തസ്തികകളിലേക്കുള്ള സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 14 മുതല്‍ 22 വരെ (ജനുവരി 18, 19 തീയതികള്‍ ഒഴികെ) കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പി എസ് സി മേഖലാ ഓഫീസില്‍ നടക്കും. വിശദ വിവരങ്ങള്‍ 0495-2371500 നമ്പരില്‍ ലഭിക്കും.
ജില്ലാ വികസന സമിതി യോഗം 25 ന്
ജനുവരി മാസത്തെ ജില്ലാ വികസന സമിതി യോഗം ജനുവരി 25 ന് രാവിലെ 11 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
തേക്കുതടി ചില്ലറ വില്പന
തിരുവനന്തപുരം ഡിവിഷന് പരിധിയിലെ അച്ചന്‍കോവില്‍, മുള്ളുമല അനക്സ്, കുളത്തൂപ്പുഴ, തെ•ല തടി ഡിപ്പോകളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്കുതടി ചില്ലറ വില്‍പ്പന ജനുവരി 20 ന് ആരംഭിക്കും. വീടിന്റെ അംഗീകരിച്ച പ്ലാന്‍, അനുമതി, സ്കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും പാന്‍ കാര്‍ഡുമായി അതത് തടി ഡിപ്പോകളില്‍ നിന്നും അഞ്ച് ക്യുബിക് മീറ്റര്‍ വരെ തടി വാങ്ങാം. വിശദ വിവരങ്ങള്‍ 0475-2342531(മുള്ളുമല), 0475-2319241(കുളത്തൂപ്പുഴ), 0475-2344243(തെന്മല) എന്നീ നമ്പരുകളില്‍ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ