പത്തനാപുരം: കാണാതായ യുവാവിനെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വന്മള പ്രശാന്തിയില്‍ ശ്രീനിവാസന്റെ മകന് നിധിന് ശ്രീനി (32)യുടെ മൃതദേഹമാണ് കല്ലടയാറ്റില്‍ മുക്കടവ് ഭാഗത്തുനിന്നും കണ്ടെത്തിയത്. ക്രിസ്മസ് ദിനം രാത്രിയാണ് നിധിനെ കാണാതായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാരാണ് കല്ലടയാറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അവിവാഹിതനാണ് മരിച്ച നിധിന്. ഷേര്‍ലിയാണ് മാതാവ്. സഹോദരന്: മിഥുന്.
കല്ലടയാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ