*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ചിതറയിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി .ഒരു കോൺഗ്രസ് പ്രവർത്തകനും നാല് പോലീസുകാർക്കും പരിക്കേറ്റു.

ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉമൈബ സലാം പൗരത്വ ബില്ലിന് അനുകൂലമായി ബിജെപിയുടെ ലഘുലേഖയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു എന്നാരോപണം
കൊല്ലം ചിതറയിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി .ഒരു കോൺഗ്രസ് പ്രവർത്തകനും നാല് പോലീസുകാർക്കും പരിക്കേറ്റു.
ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉമൈബ സലാം പൗരത്വ ബില്ലിന് അനുകൂലമായി ബിജെപിയുടെ ലഘുലേഖയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു എന്ന് ആരോപിച്ചാണ് കോൺഗ്രസിൻറെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കലേക്ക് ഉപരോധം സംഘടിപ്പിച്ചത്.
സമാധാനപരമായ സമരം  കോൺഗ്രസ് പ്രവർത്തകനും  യൂത്ത് കോൺഗ്രസിന്‍റെ ബ്ലോക്ക് സെക്രട്ടറിയുമായ റിയാസ് പോലീസുകാരനെ കൈയേറ്റം ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത് .തുടർന്നാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. ലാത്തി ചാർജിൽ റിയാസിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാല് പോലീസുകാരായ ക്രൈം എസ്ഐ സജീർ ,സിവിൽ പോലീസ് ഓഫീസറായ ബൈജു ,രജീഷ് കെഎപിയിലെ അൻസാർ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസിൻറെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി  കോൺഗ്രസുകാർക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകനായ മനോജ്, അനിൽ തുടങ്ങിയവർ ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയ ഉമൈബ സലാമിൻ്റെ വീട്ടിലെത്തുകയും ഒരു ലഘുലേഖ  കൈമാറുകയും ചെയ്തു.
ഇത്  പൗരത്വ ബില്ലിനു അനുകൂലമായിട്ടുള്ള  ലഘുലേഖ വിതരണത്തിന്റെ ഉത്‌ഘാടനം സിപിഐ ചിതറ പഞ്ചയാത്തു പ്രസിഡന്റ്‌ നിർവഹിച്ചു എന്ന രീതിയിൽ ബിജെപി പ്രവർത്തകരും കോൺഗ്രസുകാരും വാട്സ്ആപ്പിലും ഫേസ്ബുക്കിലും  പ്രചരിപ്പിച്ചു .എൽഡിഎഫ് പൗരത്വ ബില്ലിന് അനുകൂലമായ നിലപാട് എടുത്തു എന്ന് ആരോപിച്ചാണ് പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസിൻറെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്. ഈ സമരമാണ് അക്രമത്തിൽ കലാശിച്ചത്.
എന്നാൽ തന്നെ സമൂഹ മാധ്യമങ്ങളിൽ കൂടി ആഷേപിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് ചിതറ പഞ്ചായത്ത് പ്രസിഡന്റ്‌ ഉമൈബ സലാം പറഞ്ഞു. ലഖുലേഖയുടെ വിതരണത്തിന്റെ ഉത്‌ഘാടനമല്ല നടന്നതെന്നും വീടുകൾ കയറിയുള്ള ഗൃഹ സമ്പർക്കത്തിന്റെ ഭാഗമായിട്ടുള്ള ലഖുലേഖ വിതരണമാണ് നടന്നതെന്നും അതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലും കയറി ലഘുലേഖ നൽകി എന്നാണ് ബിജെപി യുടെയും  വിശദീകരണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.