കിടപ്പുരോഗികളുടെ ക്ഷേമപെൻഷൻ തുകയിൽ നിന്നും പാർട്ടി ഫണ്ട് പിരിച്ച പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുത്ത് സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടറിയേറ്റ്
അഞ്ചൽ മണ്ഡലം പാർട്ടി ഓഫീസിൽ കൂടിയ അഞ്ചൽ മണ്ഡലം സിപിഐ പാർട്ടി സെക്രട്ടറിയേറ്റാണ് 10 വാർഡ് പഞ്ചായത്ത് അംഗവും പാർട്ടി അഞ്ചൽ മണ്ഡലം കമ്മിറ്റി അംഗവുമായ വർഗീസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാനുള്ള നടപടി കൈക്കൊണ്ടത്.
കിടപ്പു രോഗികളുടെ ക്ഷേമ പെൻഷൻ തുകയിൽ നിന്ന് സിപിഐ പാർട്ടി പ്രവർത്തന ഫണ്ട് പിരിച്ചതുമായ ബന്ധപ്പെട്ടുണ്ടായ ആരോപണം പാർട്ടിയുടെ സൽപ്പേരിനു മാനക്കേടുണ്ടാക്കിയെന്നും ഇതിനെ തുടർന്നാണ് ഇതിനു കാരണക്കാരനായ പഞ്ചായത്ത് അംഗത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതെന്നും, പാർട്ടിയുടെ മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ്, ദിലീപ് തുടങ്ങിയമൂന്നു പേരടങ്ങുന്ന കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയും ജനുവരി പതിനഞ്ചാം തീയതിക്കകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജുജമാൽ അറിയിച്ചു.
സിപിഐകൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എസ് സുപാലിന്റെ നേതൃത്വത്തിലാണ് സിപിഐ അഞ്ചൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ പാർട്ടി സെക്രട്ടറിയേറ്റ് നടന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ