*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കടയ്ക്കലിൽ ആശാവർക്കർയെയും അങ്കണവാടി ടീച്ചറെയും മർദ്ദിച്ചതായി പരാതി.

കൊല്ലം കടയ്ക്കലിൽ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി വീടുവീടാന്തരം കയറി പൾസ് പോളിയോ ലഭിക്കാത്ത കുട്ടികള്‍ക്ക് നൽകുന്നതിന്റെ ഭാഗമായി വീട് സന്ദർശിച്ച ആശാവർക്കർയെയും അങ്കണവാടി ടീച്ചറെയും മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ആശാവർക്കർ ഐരക്കുഴി പി, വി. ഹൌസിൽ മഹേശ്വരിയെ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ചിതറ ഗ്രാമ പഞ്ചായത്തിലെ ഐരക്കുഴി ഒന്നാം വാർഡ് ആശാവർക്കർ മഹേശ്വരിയും അംഗനവാടി ടീച്ചർ ഗിരിജയും ചേർന്ന് ഐരകുഴിയിലെ ഒരു വീട്ടിൽ എത്തി പൾസ് പോളിയോ നൽകേണ്ടുന്ന കുട്ടികൾ ഉണ്ടോ എന്നുള്ള വിവരം തിരക്കി അതിനുശേഷം വീടിന് പുറത്തെ മതിലിൽ ആശാവർക്കർമാർ പൾസ് പോളിയോയുടെ ഭാഗമായി വീട് സന്ദർശിച്ചു എന്നു രേഖപ്പെടുത്തിയത് മായ്ച്ചുകളയണമെന്നാവശ്യപ്പെട്ടു കൊണ്ടു എന്ന് ആവശ്യപ്പെട്ടു കൊണ്ട് വീട്ടുടമസ്ഥനും, മകനും ഭാര്യയും കൂടി ആശാവർക്കറെ വീട്ടിനുള്ളിലേക്ക് വിളിച്ചു കേറ്റി താഴെ തള്ളിയിടുകയും വലിച്ചിഴക്കുകയും ചെയ്തു. ആശാവർക്കാരുടെ നിലവിളികേട്ട് നാട്ടുകാരും മറ്റു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും എത്തിയാണ് ആശാവർക്കേറെ രക്ഷിച്ചത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പോളിയോ വാക്സിൻ വീട്ടുകാർ വാങ്ങി നശിപ്പിക്കുകയും ചെയ്തു. തുടർന്നു മർദ്ദനമേറ്റ ആശാവർക്കർ മഹേശ്വരിയെ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളെല്ലിന്റെ ഭാഗത്തു ഗുരുതരമായി ചതവേറ്റതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ കടക്കൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്ന് പേർക്കെതിരെ കേസെടുത്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.