*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കേരളാ ജേർണലിസ്റ്റ് യൂണിയൻ കൊല്ലം ജില്ലാ സമ്മേളനം ശാസ്താംകോട്ടയിൽ നടന്നു


ശാസ്താംകോട്ട:പ്രാദേശിക പത്ര പ്രവർത്തകരുടെ കൂട്ടായ്മയായ കെജെയു വിന്റെ സംഘടനാ സമ്മേളനങ്ങളുടെ ഭാഗമായാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.
വ്യാപാരഭവനിൽ നടന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു.പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തി മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകണം.മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടാനുള്ള നീക്കം ജനാധിപത്യത്തെ തകർക്കുന്നതിന് തുല്യമാണ്.പ്രാദേശിക തലത്തിൽ പത്രപ്രവർത്തകർക്ക് വേണ്ട അംഗീകാരം ലഭിക്കാൻ കെജെയു വിന്റെ പ്രവർത്തനം മൂലം കഴിഞ്ഞുവെന്നും എം.പി അഭിപ്രായപ്പെട്ടു.പത്രപ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മാധ്യമ പ്രവർത്തകരെ എം.പി ആദരിച്ചു.

ജില്ലാ പ്രസിഡന്റ് വർഗീസ് എം.കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.കോവൂർ കുഞ്ഞുമോൻ എം.എൽ എ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.ദേശീയ സെക്രട്ടറി യു.വിക്രമൻ മുഖ്യപ്രഭാഷണം നടത്തി.പല്ലിശ്ശേരി,ഷാജി ഇടപ്പള്ളി,ബിജു സോപാനം,എസ്.ദിലീപ് കുമാർ,മുളവൂർ സതിഷ് എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറി ജി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.