*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 67.67 കോടിയുടെ വികസനം


കൊട്ടാരക്കര താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കിഫ്ബി ധനസഹായമായി 67.67 കോടി രൂപ. അടിസ്ഥാന സൗകര്യവികസനത്തിനായാണ് തുക വിനിയോഗിക്കുക. അത്യാധുനിക സജ്ജീകരണങ്ങളുള്ള മൂന്ന് കെട്ടിടങ്ങള്‍ പുതുതായി നിര്‍മിക്കും. ഇവയില്‍ ഒന്ന് 10 നിലയായിരിക്കും.
നാല്  നിലകളിലായി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അഞ്ച് നിലയുള്ള ഡയഗനോസ്റ്റിക് ബ്ലോക്ക്, 10 നിലയുള്ള വാര്‍ഡ് ടവര്‍ എന്നിവയാണ് നിര്‍മിക്കുക.   ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കും. 
രാജ്യാന്തര നിലവാര പ്രകാരമാണ് കെട്ടിടങ്ങളുടെ  മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. എട്ട് ലിഫ്റ്റുകള്‍ ഇവിടെ സജ്ജീകരിക്കും.  സാനിട്ടേഷന്‍,  ഓര്‍ഗാനിക് വേസ്റ്റ് കണ്‍വേര്‍ഷന്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പ്രവേശന കവാടം, ചുറ്റുമതില്‍, റോഡ് വേ, നടപ്പാത എന്നിവയുമുണ്ടാകും. കെ.എസ്.ഇ.ബി സിവില്‍ വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല.
ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 67.67 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കിയത്. രണ്ടാംഘട്ടമായി അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുകയും  ലഭിക്കുമെന്ന് പി. അയിഷാ പോറ്റി എം.എല്‍.എ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.