*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ആയുർ പേരുങ്ങള്ളൂർ കോഴി പാലത്തിൻറെ ഉദ്ഘാടനം പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു.

ആയുർ പേരുങ്ങള്ളൂർ  കോഴി പാലത്തിൻറെ ഉദ്ഘാടനം പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി  സുധാകരൻ നിർവഹിച്ചു.വനം വകുപ്പ് മന്ത്രി കെ രാജുവും, ചടയമംഗലം എം.എല്‍.എ മുല്ലക്കര രത്നാകരനും ചടങ്ങിൽ പങ്കെടുത്തു.
മൂന്നേ മുക്കാൽ കോടി രൂപ നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
എന്നാൽ പാലത്തിന്റെ നിർമ്മാണ ഉത്‌ഘാടനത്തിനു തൊട്ടു മുൻപ് പാലത്തോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന കോൺക്രീറ്റ് പാളി ഇളകി വീണത് ഏറെ വിവാദമായിരുന്നു. എന്നാൽ ഇതു പാലം നിർമാണത്തിന്റെ പ്രോജക്ടിൽ ഉൾപ്പെടുന്ന ഭാഗമല്ലെന്നും  സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ ഭാഗമാണെന്നുമുള്ള വിശദീകരണത്തെ തുടർന്നു വിവാദം അവസാനിച്ചിരുന്നു.
ഇടമുളക്കൽ, ഇട്ടിവ പഞ്ചായത്തുകളെ തമ്മിൽ യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണ്‌ കോഴിപ്പാലം.
എല്ലാ വിഭാഗങ്ങളെയും ഒന്നായി കണ്ട് വിവേചനരഹിത വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ചടയമംഗലം-പുനലൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരുങ്ങള്ളൂര്‍ പാലം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 570  പാലങ്ങളാണ് നിര്‍മിക്കുന്നത്. അവയില്‍ ഏറെയും പൂര്‍ത്തിയായി. മറ്റൊരു സംസ്ഥാനത്തും ഈ തോതില്‍ പാലങ്ങള്‍ ഉണ്ടാകുന്നില്ല.
കോടതി, ആശുപത്രി, സ്‌കൂള്‍, ഓഫീസുകള്‍ തുടങ്ങിയവയ്ക്കായി 4000 കെട്ടിടങ്ങള്‍ പണിയുന്നു. 5000 റോഡുകളും ഇക്കാലയളവില്‍ നിര്‍മിച്ചു. 98 ശതമാനവും കേടുപാടില്ലാത്ത റോഡുകളാണുള്ളത്. അറ്റകുറ്റപണി നടത്തി ശേഷിക്കുന്നവയും നന്നാക്കുകയാണ്. റോഡ് സേഫ്റ്റി കോറിഡോര്‍ നിര്‍മിച്ചു സുഗമ ഗതാഗതത്തിന് സൗകര്യം ഒരുക്കുകയുമാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണമാണ് പൊതുമരാമത്തു വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് മികവുറ്റ റോഡുകളാണ് നാട്ടിലുടനീളം നിര്‍മിക്കുന്നതെന്ന് അധ്യക്ഷനായ വനം വകുപ്പ് മന്ത്രി കെ. രാജു  പറഞ്ഞു. ഭാവിയില്‍ വെള്ളപ്പൊക്കം ഉണ്ടായാലും തകരാത്ത വിധമുള്ള ഉയരം കൂടിയ റോഡുകള്‍ ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. ബ്രിഡ്ജസ് ചീഫ് എഞ്ചിനീയര്‍ എസ്. മനോമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, ബിഷപ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് തിരുമേനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. വി രവീന്ദ്രനാഥ്, ജി. ദിനേഷ് കുമാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജി. ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.