കുളത്തുപ്പുഴ സർവീസ് സഹകരണ ബാങ്ക് പുതിയ ഓഫീസ് കെട്ടിടം പണിയുന്നതിനായി വാങ്ങിയ ഭൂമി ഇടപാട് വിവാദമാകുന്നു നിലവിൽ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ പിൻവശത്തുള്ള 20 സെൻറ് ഭൂമിയാണ് അടുത്തിടെ സർവീസ് സഹകരണ ബാങ്ക് വാങ്ങിയത്.ഭൂമി വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നു ആരോപിച്ച് കുളത്തൂപ്പുഴ യു.ഡി.എഫ് മണ്ഡലം കമ്മറ്റി ചെയര്മാന് റോയി ഉമ്മന്‍ രംഗത്തെത്തി
39,40,000 രൂപ നൽകിയാണ് നട വഴി പോലും ഇല്ലാത്ത ഭൂമി വാങ്ങിയത് എന്നാണ് ആരോപണം എന്നാൽ സർക്കാർ കണക്കുകൾ പ്രകാരം 5000 രൂപ പോലും സെന്റിന് വിലയില്ലാത്ത ചതുപ്പുനിലം സെന്റിന് ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയ ബാങ്ക് ഭരണസമിതി നടപടിയാണ് ഇപ്പോൾ വലിയ വിവാദത്തിന് വഴിയൊരുക്കുന്നത് സർക്കാർ രേഖകൾ പ്രകാരം ബാങ്ക് വാങ്ങിയ ഭൂമി പണ്ടാരപ്പാട്ടം നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വസ്തു ഇടപാടിന് ശേഷം വിവാദ നിലത്തിന് സമീപം ലോറി പോകുവാനുള്ള വീതിയുള്ള വഴിയുള്ള ഭൂമിക്ക് സെന്റിന് പതിനോരായിരം രൂപ വച്ച് 1,11,000 രൂപക്കാണ് പത്ത് സെന്റിന്റെ പ്രമാണം നടന്നത് എന്നുള്ളത് അഴിമതിയുടെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നതായി യു.ഡി.എഫ് ആരോപിക്കുന്നു.
നിലവിലെ നിയമങ്ങൾ അനുസരിച്ച് നിലത്തില്‍ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കില്ല എന്നിരിക്കെ ലക്ഷങ്ങൾ ചെലവഴിച്ചു സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണം ആണ് ഇപ്പോൾ ഉയരുന്നത്.
ബാങ്ക് വാങ്ങിയ ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനായി അനുമതി തേടി ഭരണസമിതി കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു എന്നാൽ രേഖകൾ പരിശോധിച്ച് ഗ്രാമ പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ് ഇപ്പോൾ പഞ്ചായത്ത് അനുമതി വാങ്ങിയ ഭൂമി പണ്ടാരപ്പാട്ട നിലം എന്നുള്ളത് കരഭൂമി എന്ന് തിരുത്തുന്നതിനുള്ള അപേക്ഷ ആര്.ഡി.ഓക്ക് നൽകിയിരിക്കുകയാണ് ബാങ്ക് ഭരണസമിതി. എന്നാല്‍ ഇതിനെതിരെ യു.ഡി.എഫ് രംഗത്തെത്തി.ബാങ്ക് സഹകാരികള്‍ അറിയാതെ നടത്തിയവസ്തു അഴിമതിയില്‍ കുളത്തുപ്പുഴ സർവീസ് സഹകരണ ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായും യു.ഡി.എഫ് ആരോപിക്കുന്നു.
വസ്തു വാങ്ങിയതില്‍ ഉള്ള ക്രമക്കേട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലന്‍സിനും യു.ഡി.എഫ് പരാതി നല്‍കിയിരിക്കുകയാണ്.
ഇടതുമുന്നണി ഭരിക്കുന്ന ബാങ്ക് ഭരണസമിതിക്ക് എതിരെയാണ് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്
എന്നാല്‍ ബാങ്കിലെ ബന്ധപ്പെട്ടവര്‍ പറയുന്നത് കുളത്തുപ്പുഴ ബാങ്കിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് നിലവിലുള്ള മാര്‍ക്കറ്റ് വില നല്‍കിയാണ് വാങ്ങിയതെന്നും ബാങ്കിനു സ്ഥലത്തിന് നല്കിയ തുക ആധാരത്തില്‍ കുറച്ചു കാണിക്കുവാന്‍ കഴിയില്ല എന്നുമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ