വർഷങ്ങൾ കഴിഞ്ഞിട്ടും ഏരൂർ പത്തടിയിൽ ഒറ്റയ്ക്ക് താമസിച്ചുവന്ന വീട്ടമ്മയെ കഴുത്തിൽ കയർ മുറുക്കി വധിക്കാൻ ശ്രമിച്ച കേസിലെ കൂട്ടു പ്രതിയെ പിടിക്കാൻ കഴിയാതെ ഏരൂർ പോലീസ് ഇരുട്ടിൽ തപ്പുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് പത്തടി സ്വാദേശിയായ വീട്ടമ്മ.
പത്തടി കോലയ്‌ക്കുളങ്ങര വീട്ടിൽ 60 വയസ്സുള്ള ആനി ഫിലിപ്പാണ് ആക്രമണത്തിനിരയാത്.
2018 ഡിസംമ്പർ 2 തീയതി രാത്രി ഒരു മണിയോടു കൂടി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ വീടിന്റെ പിൻഭാഗത്ത് കൂടി ഓടിളക്കിയും ജനറൽ പാളി അറത്തു മാറ്റിയും അക്രമികൾ വീട്ടിനുള്ളിൽ കയറിയാണ് ആക്രമണം നടത്തിയത്.
വീട്ടിനുള്ളിലെ ഹാളിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മ വീട്ടിനുള്ളിൽ രണ്ടുപേരെ കണ്ടു ഭയക്കുകയും ഫോണില്‍ അയൽവാസികളെ വിളിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കയർ ഇട്ടു മുറുക്കി കൊല്ലാൻ ശ്രമിക്കുകയും പ്രതികളിൽ ഒരാൾ കൈയിലുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലക്കടിച്ചു വീഴ്ത്തുകയുമായിരുന്നു.
അടികൊണ്ടു വീണ വീട്ടമ്മ പോലീസിനെ വിളിക്കുമെന്നു പറഞ്ഞപ്പോൾ അക്രമികൾ ഓടി രക്ഷപെടുകയായിരുന്നു.
തുടർന്നു അയൽവാസികൾ എത്തി വീട്ടമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം ബോധരഹിതയായ വീട്ടമ്മ ഒന്നര മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അക്രമികളെ കുറിച്ച് ഏരൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഏരൂർ സ്വാദേശിയായ ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ ഒന്നാം പ്രതിയുടെ കൂടെയുണ്ടായിരുന്ന കൂട്ടു പ്രതിയെ സംഭവം ഉണ്ടായി ഒരു വർഷം കഴിഞ്ഞിട്ടും ഏരൂർ പോലീസിന് പിടിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിനെ തുടർന്നാണ് പരാതിക്കാരി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുന്നത്.
എന്നാൽ പോലീസിന്റെ വിശദീകരണം കേസ് അന്വേഷണത്തിലാണെന്നാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ