മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേരിൽ കരള്‍ ശസ്ത്രകിയ കാത്തു കഴിയുന്ന പാറ കോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം ക്വറി ഉടമ പോലീസിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പരാതി നൽകി.
പത്തനാപുരം പട്ടാഴിയില്‍ കൃഷ്ണമൂര്‍ത്തി ക്വാറി ഉടമ ശാസ്താംകോട്ട മനക്കര അഞ്ചു നിവാസില്‍ കൃഷ്ണമൂര്ത്തിയാണ് പരാതിക്കാരന് കെ.എസ്.യു സംസ്ഥാന ഭാരവാഹി യദുകൃഷ്ണന് അടക്കം നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ചിലര്‍ക്ക് എതിരെയുമാണ് ജില്ലാ പോലീസ് മേധാവിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പരാതി നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൌരത്വ ബില്ലിന്റെ ജാഥ നയിക്കുവാന്‍ വേണ്ടി എന്ന ആവശ്യം ഉന്നയിച്ചു അമ്പതിനായിരം രൂപ യദുകൃഷ്ണന് ആവശ്യപ്പെടുകയും എന്നാല്‍ ക്വാറി ഉടമ ഇത്രയും വലിയ തുക വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ ഉള്ള നിങ്ങള്‍ക്ക് നല്കുവാന് കഴിയില്ല എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഉള്ള ആരേലും ആവശ്യവുമായി സമീപിച്ചാല്‍ നോക്കാം എന്ന് പറയുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം എന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു.
ഈ സംഭവത്തിനു ശേഷം കഴിഞ്ഞ നാലാം തീയതി ക്വാറിയില്‍ നിന്നും പാറകയറ്റി പോയ ലോറികള്‍ വഴിയില്‍ തടയുകയും അമിതഭാരംകയറ്റി പോകുന്നു എന്ന് വ്യാജ പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ പരാതിയില്‍ കഴമ്പില്ല എന്ന് കണ്ടെത്തി വിട്ടയച്ചു.തുടര്‍ന്ന് വന്ന ദിവസങ്ങളിലും ലോറികള്‍ തടയുവാന്‍ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നതിനാല്‍ ക്വാറി പ്രവര്‍ത്തിച്ചില്ല.
ക്വാറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനാല്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രശ്നത്തില്‍ ഇടപെടുകയും യദുകൃഷ്ണനോട് വിഷയം സംസാരിക്കുയും ചെയ്തെങ്കിലും വഴങ്ങാതെ ക്വാറി പ്രവര്‍ത്തിക്കണമെങ്കില്‍ മാസം ഒരു ലക്ഷം രൂപ വീതം നല്‍കണമെന്നും അല്ലാത്ത പക്ഷം ഒരു വാഹനം പോലും പുറത്തേക്ക് വിടുവാന്‍ അനുവദിക്കില്ല എന്നും തുടര്‍ന്ന് കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ഏഴാം തീയതി പ്രതിപക്ഷ നേതാവിന് കൃഷ്ണമൂര്‍ത്തി പരാതി നല്കി.
തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് കൊല്ലം കെ.എസ്.യു ഓഫീസിലേക്ക് ക്വാറി മാനേജര്‍ ഉണ്ണികൃഷ്ണപിള്ളയെ യദുകൃഷ്ണന് വിളിച്ചു വരുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും അഞ്ച് ലക്ഷം രൂപയെങ്കിലും തന്നാല്‍ പ്രശ്നം പരിഹരിക്കാമെന്നും ഇല്ലെങ്കില്‍ അടുത്ത പ്രാവശ്യം ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്വാറി പൂട്ടി താക്കോല്‍ വാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതായും അഞ്ച് ലക്ഷം രൂപ രണ്ട് ദിവസത്തിനകം കൊട്ടാരക്കരയില്‍ എത്തിക്കുവാന്‍ ആവശ്യപ്പെട്ടതായും രോഗിയായ തനിക്ക് ഇവരെ നേരിടുവാന്‍ ശക്തി ഇല്ലായെന്നും തന്റെ ജീവന് ആപത്തുണ്ടാകുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇവരെ തടഞ്ഞു സഹായിക്കണമെന്നും കൃഷ്ണമൂര്‍ത്തി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
നിലവിലുള്ള എല്ലാ മാനദണ്ടങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്നതും ജനവാസ മേഖലയില്‍ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്നതുമായ ക്വോറിയാണ് കൃഷ്ണമൂര്‍ത്തി ക്വാറി ഏകദേശം ഇരുനൂറില്പരം ക്വാറി തൊഴിലാളികളും, അറുപതോളം ടിപ്പര്‍ ഉടമകളും ജീവിക്കുന്നത് ഈ പ്രസ്ഥാനം കൊണ്ടാണ് എന്ന് തൊഴിലാളികളും പറയുന്നു.
ആരോപണത്തില്‍ കഴമ്പില്ല എന്നും തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുവാനുള്ള ബോധപൂര്‍വമായ ശ്രമം ആണെന്ന് യദുകൃഷ്ണന് പറയുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ