*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ വിളക്കുവെട്ടം പനക്കവിള ഹൌസിൽ നാസറുദീനെ ചടയമംഗലത്ത് മംഗലത്തു ബാറിന്റെ കാർ പോർച്ചിനു സമീപം മരിച്ച നിലയിൽ കാണപ്പെട്ടു


കൊല്ലം ചടയമംഗലത്ത് മംഗലത്തു ബാറിന്റെ കാർ പോർച്ചിനു സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കാണപ്പെട്ടു .പുനലൂർ വിളക്കുവെട്ടം പനക്കവിള ഹൌസിൽ 57 വയസ്സുള്ള നാസറുദീൻ ആണ് മരിച്ചത്.
ചടയമംഗലം ബാറിലെ കാർപോർച്ചിലാണ് നാസറുദ്ദീന്റെ മൃതദേഹം ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കാണുന്നത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർ പരിശോധനയിൽ ഒന്നര മണിക്കൂർ മുമ്പ് മരണം സംഭവിച്ചതായി വ്യക്തമായി. എന്നാൽ മരണത്തില്‍ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. മരണപ്പെട്ട നാസറിന്റെ തലയില്‍ ആഴത്തിൽ മുറിവുണ്ടെന്നും
ഇത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം കേസെടുത്ത ചടയമംഗലം പോലീസ് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്നു സംശയിക്കുന്നതായി സഹോദരന്‍ ജബ്ബാര്‍ പനക്കവിള മാധ്യമങ്ങളോട് പറഞ്ഞു.
ബാറിൽ കയറിപ്പോയ നാസറിന്റെ സുഹൃത്ത് പുനലൂർ സ്വദേശി അലക്സിനെ മണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അലക്സിനെ തിരക്കി നാസർ ബാറിനുള്ളില്‍ ചെന്നപ്പോള്‍ അലക്സിനെ ചിലര്‍ മർദ്ദിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കം ബാറിൽ നടന്നിരിന്നുവെന്നും ബന്ധുക്കൾ പറയുന്നു.ബാറിൽ വെച്ച് ചിലരുമായി വാക്ക് തർക്കം ഉണ്ടായതായി ബാർ ജീവനക്കാരും പറയുന്നു.
മൃതദേഹത്തിന്റെ തലയുടെ പിൻഭാഗത്തും, കൈമുട്ടിനും മുറിവുള്ളതായി ഇൻക്യുസ്റ്റ്  നടപടികൾ  പൂർത്തിയാക്കിയതിനു ശേഷം ചടയമംഗലം പോലീസ് വ്യക്തമാക്കി.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടത്തിന് അയച്ചു.ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
പുനലൂര്‍ പനക്കവിള ജ്യുവലേഴ്സ് ഉടമയും പൊതുപ്രവര്‍ത്തകനുമായ ജബ്ബാര്‍ പനക്കവിള സഹോദരന്‍ ആണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.