*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ ചെങ്കോട്ട റെയിൽ പാതയിൽ നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു ...സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും ട്രെയിനുകളുടെ അഭാവവും യാത്രക്കാരെ വലയ്ക്കുന്നതായി പരാതി.
കേരളത്തിലെ ഏറ്റവും പഴക്കമുള്ള  റെയിൽപാത കളിൽ ഒന്നാണ് പുനലൂർ ചെങ്കോട്ട റെയിൽ പാത......കഴിഞ്ഞ 15 വർഷം മുൻപ് വരെ മീറ്റർഗേജ് പാത ആയി തന്നെ തുടരുകയായിരുന്നു... മീറ്റർഗേജ് ബ്രോഡ്ഗേജ് പാതയായി മാറ്റിയപ്പോൾ മുൻപുണ്ടായിരുന്ന നിരവധി ട്രെയിനുകളാണ് നിർത്തലാക്കിയത്....
ഇതു മൂലം തമിഴ്നാടുമായിട്ടുള്ള വാണിജ്യരംഗം നിര്‍ത്തലായത് പുനഃസ്ഥാപിയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
മീറ്റർഗേജ് ആയിരുന്നപ്പോൾ ഉണ്ടായിരുന്ന കൊല്ലം മധുര, കൊല്ലം കോയമ്പത്തൂർ, കൊല്ലം തിരുനെൽവേലി, കൊല്ലം വിരുത് നഗർ, കൊല്ലം ചെങ്കോട്ട ട്രെയിനുകളും, നിരവധി ഗുഡ്‌സ് ട്രെയിനുകളും പാത നവീകരിച്ചു  ബ്രോഡ്ഗേജ് ആക്കിയിട്ടും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിയ സ്വച്ഛ് ഭാരത് പദ്ധതി കേന്ദ്ര സർക്കാർ സ്ഥാപനമായ റെയിൽവേക്കു നടപ്പിലാക്കാൻ കഴിഞ്ഞില്ല.
മിക്ക സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. ശൌചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
കലങ്ങുകളും പാലങ്ങളും കെട്ടിടങ്ങളിലും വിള്ളലുണ്ടാകുന്നതായി പരക്കെ ആക്ഷേപം ഉണ്ട്. ഇടപ്പാളയത്ത് കലുങ്കില്‍ വിള്ളല്‍ ഉണ്ടായത് കരാറുകാരന്‍ സിമിന്റ് പൂശി മറച്ചതായി നാട്ടുകാര്‍ പറയുന്നു.
റെയിൽവേ പാർക്കിങ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ഷെൽട്ടറുകൾ ഇല്ലാത്തത് ജനങ്ങളെ കൊള്ളയടിക്കുന്നതിനു സമമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.