*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പഠയുന്നു എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് എസ്.വൈ.എസ് കൊല്ലം ജില്ലാ യുവജന റാലി പുനലൂരിൽ വെച്ചു നടന്നു.


പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പഠയുന്നു എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് എസ്.വൈ.എസ് കൊല്ലം ജില്ലാ യുവജന റാലി പുനലൂരിൽ വെച്ചു നടന്നു.
പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിന് എസ്‌.വൈ.എസ്  കൊല്ലം ജില്ലാ ജന സെക്രട്ടറി എ നൈസാം സഖാഫി സ്വാഗതം പറഞ്ഞു.
യോഗ ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു.പൌരത്വ ബില്ലിലെ ചതികളെ കുറിച്ചും സമൂഹത്തില്‍ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചും എം.പിയും മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ രാജഗോപാലും സംസാരിച്ചു.
കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി.നേതാകള്‍ക്ക് നല്ല ബുദ്ധി ലഭിക്കുവാന്‍ പൌരത്വം റദ്ദു ചെയ്യാനും എല്ലാവരും പ്രാര്‍ത്ഥിക്കാന്‍ കാന്തപുരം അണികളെ ഉപദേശിച്ചു.ആദ്യ മനുഷ്യനായ ആദം നബി ഇന്ത്യയില്‍ ഉള്ള ആളായിരുന്നു എന്നും ആദം നബിയുടെ മക്കള്‍ ആയതിനാല്‍ ഏറ്റവും പുരാതന സമൂഹമായ മുസ്ലീം സമൂഹം ഇവിടെ ഉള്ളവരാണെന്നും പൌരത്വം അവകാശം ആണെന്നും അദ്ദേഹം പറഞ്ഞു.
എൻ.കെ പ്രേമചന്ദ്രൻ എം.പി,മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.എ രാജഗോപാല്‍,യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ സഞ്ജയ്ഖാൻ തുടങ്ങി SYS പ്രതിനിധികൾ, സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ള ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.