ദുരന്തമായി തെന്മല ലുക്ക് ഔട്ട്
വിനോദ സഞ്ചാരത്തിന് എത്തിയ കുടുംബത്തിലെ നാലര വയസുള്ള കുട്ടി തകര്‍ന്ന കൈവരിയില്‍ നിന്നും താഴേക്ക് വീണു എന്നാല്‍ ആളുകളുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി
എക്കോ ടൂറിസത്തിന്റെ കവാടവും കാണികളെ ഏറെ ആകര്‍ഷിക്കുന്ന തെന്മല പഞ്ചായത്തിലെ ഒറ്റക്കല്‍ ലുക്ക് ഔട്ട് പവ്വലിയന് നാശത്തിന്റെ വക്കില്‍. കെഐപിയുടെ നിയന്ത്രണത്തിലുള്ള പവലിയന് മതിയായ സംരക്ഷണം ഇല്ലാത്തത് മൂലമാണ് നശിച്ചു കൊണ്ടിരിക്കുന്നത്.ഏകദേശം മുപ്പത് വര്‍ഷം മുമ്പ് മൂന്ന് നിലയില്‍ പണിതുയര്‍ത്തിയ പവലിയന്റെ ഉപരിതലവും കൈവരികളും തകര്‍ന്നിട്ട് പത്ത് വര്‍ഷം പിന്നിട് കയാണ്. നിര്‍മ്മാണം കഴിഞ്ഞിട്ട് ഇതുവരെ യാതൊരു സംരക്ഷണവും ഇല്ലാതെ നശിക്കുകയാണ് പവലിയന്.
ദിവസവും 100 കണക്കിന് വിനോദ സഞ്ചാരികളാണ് പവലിയനില്‍ എത്തുന്നത്. ഇതിന്റെ തകര്‍ച്ചക്ക് പുറമെ തെരുവ് നായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചു. പവലിയന്റെ റോഡ് നിരപ്പിനുളള നില തെരുവ് നായ്ക്കള്‍ കയ്യടക്കിയതോടെ വിനോദ സഞ്ചാരികള്‍ ഭയന്നാണ് ഇതിനുള്ളില്‍ കയറൂന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് പവലിയനില്‍ നിന്നാല്‍ 250 അടി താഴ്ചയിലുടെ ഒഴുകുന്ന കല്ലടയാറും ഒറ്റക്കല്‍ തടയണയും വനത്തിന്റെ സൌന്ദര്യവും കാണാന്‍ കഴിയും. ഇതിന് പുറമെ തെന്മല അണക്കെട്ടും, കാനന ഭംഗിയും നുകരാന്‍ കഴിയും.
പവലിയനുളളിലെ കൈവരികള്‍ തകര്‍ന്നു പോയതോടെ ഇവിടെ എത്തുന്ന കുട്ടികള്‍ അടക്കമുളളവര്‍ അശ്രദ്ധയോടെ നിന്നാല്‍ 250 അടി താഴ്ചയിലൂടെ ഒഴുകുന്ന കല്ലടയാറ്റില്‍ വീഴാനുള്ള സാദ്ധ്യതയും ഉണ്ട്. പവലിയന് മുമ്പില്‍ കോഴി വേസ്റ്റ് ഉള്‍പടെ നിക്ഷേപിക്കുന്നത് ഇവിടെ ദുര്‍ഗന്ധം പരത്തുന്നു.
കഴിഞ്ഞ ദിവസം വിനോദ സഞ്ചാരത്തിന് എത്തിയ കുടുംബത്തിലെ നാലര വയസുള്ള കുട്ടി തകര്‍ന്ന കൈവരിയില്‍ നിന്നും താഴേക്ക് വീണു എന്നാല്‍ ആളുകളുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി.
കൊല്ലം-തിരുമംഗലം ദേശിയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പവലിയന് സുരക്ഷിതമാക്കി സംരക്ഷിച്ചു മോടി പിടിപ്പിച്ചാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. പ്രവേശനം സൗജന്യമാക്കിയിട്ടുള്ള പവലിയനില്‍ വാച്ചറന്മാരെ നിയമിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ