തെന്മലയിൽ നിർത്തിയിട്ടിരുന്ന വാൻ ഉരുണ്ടിറങ്ങി അപകടത്തിൽ പെട്ടു. അമ്മയ്ക്കും കുഞ്ഞിനും, ഡ്രൈവർക്കും പരിക്ക്.
കുണ്ടറ, കുമ്പംപോയ്ക, രാജേഷ് സദനത്തിൽ രഞ്ജിനി, ഒരു വയസു പ്രായമുള്ള പിയുഷ്, ഡ്രൈവർ ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമല്ലാത്ത പരിക്കേറ്റ ഇവരെ പുനലൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. തിരുനെൽവേലിയിൽ ബന്ധുവീട്ടിൽ പോയി തിരികെ വരികായായിരുന്നു രാജേഷും, മറ്റ് 18 കുടുംബാങ്ങങ്ങളും. തെന്മലയിൽ ഇക്കോ ടൂറിസം മേഖലയിൽ ദേശീയപാതയിൽ നിന്നും കുറച്ചകലെയായി വാൻ പാർക് ച്യ്ത ശേഷം ഭക്ഷണം കഴിക്കാൻ എല്ലാവരും പുറത്തിറങ്ങി. അതെ സമയം കുഞ്ഞിന് പാൽ കൊടുക്കുന്നതിനായി രഞ്ജിനി വാനിൽ തന്നെ ഇരുന്നു. ഡ്രൈവർ വാനിന്റെ ഒരു വശത്തു ടയർ പരിശോധിച്ചുകൊണ്ടിരുന്നപ്പോഴാണ് വാൻ തനിയെ ഉരുണ്ടു സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞത്. സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും വാൻ ഇടിച്ചു മറിച്ചിട്ടു. ശബ്ദം കേട്ട് ഓടി എത്തിയ കുടുംബാംഗങ്ങൾ രഞ്ജിനിയെയും കുഞ്ഞിനേയും പുനലൂരിൽ എത്തിക്കുകയായിരുന്നു.
വാനിന്റെ ഗിയർ അറിയാതെ ന്യൂട്രൽ ആക്കിയാണ് ഡ്രൈവർ പുറത്തിറങ്ങിയത് എന്നാണ് പറയപ്പെടുന്നത്. കൂടാതെ ഹാൻഡ് ബ്രേക്കും ഉപയോഗിച്ചിരുന്നില്ല. വാൻ മറിഞ്ഞത് ചെറിയ കുറ്റികാട്ടിൽ ആയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ