ഉറുകുന്ന് കനാലിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചവർ അറസ്റ്റിൽ:
തെന്മല: 28.12.2019 ൽ ഉറുകുന്ന് സൊസൈറ്റിക്ക് പുറകുവശമുള്ള ബാബു എന്നയാളുടെ
വീട്ടിലെ കക്കൂസ് മാലിന്യവും, 12.01.2020 ൽ ഉറുകുന്ന് പെട്രോൾ പമ്പിലെ
കക്കൂസ് മാലിന്യവും ഉറുകുന്ന് കനാലിൽ തള്ളിയ ആലപ്പുഴ ജില്ലയിൽ ചേർത്തല
താലൂക്കിൽ പാണാവള്ളി വില്ലേജിൽ തളിക്കപ്പറബ് എന്ന സ്ഥലത്ത് ആശാരിവെളിയിൽ
വീട്ടിൽ രാജപ്പൻ മകൻ മുത്ത് എന്ന് വിളിക്കുന്ന 33 വയസുള്ള വിനീഷ്, ആലപ്പുഴ
ജില്ലയിൽ ചേർത്തല താലൂക്കിൽ പാണാവള്ളി വില്ലേജിൽ തളിക്കപ്പറബ് എന്ന സ്ഥലതത്
കയറ്റത്ത് ചിറ വീട്ടിൽ രഘുവരൻ മകൻ 33 വയസുള്ള രാംജിത്ത് ലാൽ എന്നിവരാണ്
തെന്മല പോലീസിന്റെ പിടിയിലായത്. ഇവർ മാലിന്യം തളളാൻ ഉപയോഗിച്ച വാഹനവും
കസ്റ്റഡിയിലെടുത്തു.
ഇവർ സ്ഥിരമായി ഉറുകുന്ന് കനാലിൽ കക്കൂസ് മാലിന്യം
തള്ളുന്നതായി മനസിലാക്കിയ തെന്മല പോലീസ് കുറച്ചുനാളായി ഇവരെ നിരീക്ഷിച്ച്
വരുകയായിരുന്നു.കക്കൂസ് മാലിന്യം എടുക്കാൻ എന്ന വ്യാജേന ഫോണിൽ
ബന്ധപ്പെട്ടതിൽ വാഹനവുമായി എത്തിയ ഇവരെ തെന്മല എസ്.ഐ വി.എസ് പ്രവീൺ,
എസ്.സി.പി.ഒ മാരായ സന്തോഷ്, ജലാലുദ്ധീൻ സി.പി.ഒ അനീഷ് എന്നിവർ ചേർന്ന്
അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ