*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പുനലൂര്‍ വാളക്കോട് സ്വദേശിയായ വിവാഹ തട്ടിപ്പ് വീരൻ പെരുമ്പാവൂരിൽ പിടിയിൽ

പെരുമ്പാവൂർ: മാട്രിമോണിയൽ സൈറ്റുകൾ വഴി നിരാലംബരും പുനർവിവാഹിതരുമായ യുവതികളുടെ നംബർ സംഘടിപ്പിച്ച് പരിചയത്തിലായ ശേഷം വിവാഹം രജിസ്റ്റർ ചെയ്ത് യുവതികളുടെ സ്വർണ്ണവും പണവും തട്ടിയെടുത്ത് മുങ്ങുന്ന വിരുതൻ പിടിയിൽ . കൊല്ലം പുനലൂർ വാളക്കോട് സ്വദേശി ഏ.ആർ.മൻസിലിൽ അൻവർ സാഹിബ് മകൻ അബ്ദുൾ റഹ്മാൻ (25) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.. പെരുമ്പാവൂർ ഡി.വൈ.എസ് പി കെ. ബിജുമോന്റെ നിർദ്ദേശാനുസരണം പെരുമ്പാവൂർ ഇൻസ്പെക്ടർ പി.എ ഫൈസൽ ,എസ്.ഐ.മാരായ ബേസിൽ തോമസ് ,സ്റ്റെപ്റ്റോജോൺ, സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ് ,സുബൈർ, ജമാൽ, ഷർനാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പല ജില്ലകളിലായി ഇതേ രീതിയിൽ നാല് വിവാഹങ്ങൾ കഴിച്ച് ആഭരണങ്ങളും പണവുമായി കടന്നശേഷം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ രണ്ട് മാസത്തോളമായി താമസിച്ച് അടുത്ത ഇരയെ കണ്ടെത്തി തട്ടിപ്പ് നടത്താൻ തയ്യാറെടുത്ത് വരവേയാണ് പ്രതി പിടിയിലായത് മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് കിട്ടുന്ന നംബറിലെ സ്ത്രീകളെ പെണ്ണ് കാണൽ ചടങ്ങിന് ചെന്ന് അവരുടെ വിശ്വാസം ആർജിച്ച ശേഷം നിക്കാഹിന് ഇയാളുടെ വീട്ടുകാർ സമ്മതിക്കുന്നില്ലാത്തതിനാൽ രജിസ്റ്റർ മാര്യേജ് ചെയ്യാൻ എന്ന പേരിൽ രജിസ്റ്റർ ഓഫീസിൽ നോട്ടീസ് ബോർഡിൽ ഇട്ട് യുവതികളെ വിശ്വസിപ്പിച്ച് കൂടെ താമസിച്ചശേഷം സ്വർണ്ണവും പണവും തട്ടിയെടുത്ത് മുങ്ങുകയാണ് പ്രതിയുടെ തട്ടിപ്പിന്റെ രീതി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.