2020 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചു നിയമസഭാ - ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി. ഡിസംബര്‍ 16 ന് വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വോട്ടര്‍പട്ടികയില്‍ അനര്‍ഹമായി ഉള്‍പ്പെട്ടിട്ടുള്ളവരെ സംബന്ധിച്ച ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനും ജനുവരി 15 വരെ സമയം അനുവദിച്ചു.
ഫുഡ് ആന്റ് സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഇലക്ട്രറല്‍ റോള്‍ ഒബ്സര്‍വ്വര്‍.
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഇലക്ട്രറല്‍ റോള്‍ ഒബ്സര്‍വറുടെ അധ്യക്ഷതയില്‍ ചേരുന്ന ലോക്സഭ, രാജ്യസഭാ അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ പ്രതിനിധികള്‍ എന്നിവരുടെ യോഗം ജനുവരി ആറിന് വൈകുന്നേരം നാലിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇലക്ട്രറല്‍ റോള്‍ ഒബ്സര്‍വ്വറുടെ ഔദ്യോഗിക മൊബൈല്‍ നമ്പര്‍: 9188527301.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ