കൊല്ലം ഏരൂർ പത്തടിയിൽ വ്യാജ വൈദ്യൻ നൽകിയ വിഷം കലർന്ന മരുന്ന് കഴിച്ച 4 വയസുകാരൻ ഉൾപടെയുള്ള നൂറോളം പേർക്ക് വൃക്ക, കരൾ രോഗങ്ങൾ. മരുന്നിൽ വലിയ അളവിൽ മെർക്കുറി.
കൊല്ലം ഏരൂർ പത്തടിയിലാണ് വിവിധ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ നാഡി വൈദ്യൻ വലിയ അളവിൽ മെർക്കുറി കലർന്ന മരുന്ന് നൽകിയത്. തെലുങ്കാന സ്വദേശി ലക്ഷമൺ രാജ് എന്ന് പരിചയപ്പെടുത്തിയ ആളാണ് പ്രദേശത്തെ നൂറോളം വീടുകളിൽ മരുന്ന് നൽകിയത്. ഇതു കഴിച്ചതോടെ പ്രദേശത്തുള്ളവരെല്ലാം ഗുരുതര കരൾ, വൃക്ക രോഗികളായി മാറിയിരിക്കുകയാണ്.
പത്തടി റഹിം മൻസിലിൽ ഉബൈദിന്റെ മകൻ 4 വയസുകാരൻ മുഹമ്മദ് അലിയുടെ ശരീരത്തിലെ കരപ്പന് ചികിത്സ ലഭ്യമാണ് എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ മരുന്ന് നൽകിയത്. മരുന്ന് 10 ദിവസത്തോളം കഴിച്ചതോടെ കുട്ടിക്ക് കടുത്ത പനിയും തളർച്ചയും, ശരീരമാസകലം തടിപ്പും ബാധിക്കുകയായിരുന്നു.
അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അബോധാവസ്ഥയിലായതിനെ തുടർന്ന് തിരുവനന്തപുരം ശിശുരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ 10 ദിവസത്തോളം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് ജീവൻ രക്ഷിക്കാനായത്. അവിടെ വെച്ച് ഡോക്ടറുടെ സംശയത്തെ തുടർന്നാണ് വൈദ്യൻ നൽകിയ മരുന്നുകൾ സർക്കാർ പരിശോധന കേന്ദ്രത്തിൽ അയച്ച് പരിശോധിച്ചത്. പരിശോധനയിൽ അനുവദനീയമായ അളവിന്റെ 20 ഇരട്ടിയിൽ അധികം മെർക്കുറി ഇയാൾ നൽകിയ മരുന്നുകളിൽ അടങ്ങിയതായി കണ്ടത്തി.
പ്രദേശത്ത് നൂറോളം പേർ ഇയാളുടെ മരുന്ന് കഴിച്ചതായി പറയുന്നു. കഴിച്ചവർക്കെല്ലാം ഗുരുതര ആരോഗ്യ പ്രശനങ്ങളാണ് അനുഭവപെടുന്നത്. എല്ലാവരുടെയും ശരീരത്തിൽ വലിയ അളവിൽ വിഷാംശം ഉണ്ടന്നാണ് ഡോക്ടർമാർ പറയുന്നത്. ഇയാൾ മരുന്ന് നൽകുന്നതിനായി 5,000/- രൂപ മുതൽ 20,000 വരെ വാങ്ങിയതായും നാട്ടുകാർ പറയുന്നു.നാട്ടുകാർ ഏരൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ