അഞ്ചലില് അന്യ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയശേഷം സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നതിന് ശേഷം സുഹൃത്ത് കഴുത്തറുത്ത് ആത്മഹത്യക്കു ശ്രമിച്ചു.ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം.മരണപ്പെട്ട ജലാലുദീനും കൃത്യം ചെയ്തഅബ്ദുൾഅലിയും ബന്ധുക്കളും ആസാം സ്വദേശികളുമാണ്.
റൂമിൽ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വർഷത്തോളമായി അഞ്ചലിൽ എത്തിയ ഇവർ അഞ്ചലിലെ കോഴിക്കടയിലെ ജീവനക്കാരാണ്. കഴിഞ്ഞ ദിവസം ഫോൺ സംബന്ധമായ വിഷയമായി ബന്ധപ്പെട്ട തർക്കം ഉണ്ടായതായി
പറയുന്നു. കൊല നടത്തിയതിനു ശേഷവും അബ്ദുൾ അലി ടിക് ടോക് ചെയ്തതായും പറയപ്പെടുന്നു.കൊല നടന്ന ലോഡ്ജ് മുറിയിൽ 4 ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചു വന്നത്. ഇവർ നാലുപേരും തൊട്ടടുത്ത കോഴിക്കടയിലെ ജോലിക്കാരാണ്. ഇന്ന് വെളുപ്പിനെ കൊല നടത്താൻ വേണ്ടി കോഴിക്കടയുടെ പിൻഭാഗം പൊളിച്ചു കടയ്ക്കുള്ളിൽ നിന്ന് കൊടുവാളും വെട്ടുകത്തിയും എടുത്തുകൊണ്ടുവന്നാണ് അബ്ദുൽ അലിയുടെ കഴുത്തറുത്തത്.
തടയാൻ ചെന്ന മറ്റു രണ്ടു പേരെ കൊടുവാൾ കൊണ്ടു വെട്ടാനോടിക്കുകയായിരുന്നു.അവര് ഓടി രക്ഷപ്പെട്ടു. അതിനു ശേഷം അബ്ദുൽ അലി റൂമിൽ കയറി ഗ്രിൽ അകത്തു നിന്നു പൂട്ടുകയായിരുന്നു.
നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. എന്നാൽ നാട്ടുകാരും പോലീസും എത്തിയെങ്കിലും അബ്ദുൽഅലി ഗ്രിൽ തുറക്കാൻ തയ്യാറായില്ല.
എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് dysp വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ കഴിഞ്ഞു ഗ്രിൽ തകർത്തു അബ്ദുൽ അലിയെ കസ്റ്റഡിയിൽ എടുത്തു ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു . നില വഷളായതിനെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അബ്ദുൽഅലി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
കൊല്ലം റൂറൽ sp ഹരിശങ്കർ സംഭവ സ്ഥലം സന്ദർശിച്ചു മേൽ നടപടികൾ സ്വീകരിച്ചു. പുനലൂർ ഡിവൈഎസ്പി അനിൽദാസ്, അഞ്ചൽ സി ഐ സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇൻക്വാസ്റ്റു നടപടികൾ പൂർത്തിയാക്കി ജലാലുദീന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ