ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വലിയച്ചന്‍ പീഡിപ്പിച്ചു.

കൊല്ലം അഞ്ചലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വലിയച്ചന്‍ പീഡിപ്പിച്ചു. പീഡനവിവരം പുറത്തായത് കുട്ടിക്ക് ശാരീരികമായി ഉണ്ടായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ കൗൺസിലിംഗിൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് കുട്ടിക്ക് 11, വയസ്സുള്ളപ്പോൾ ആണ്. 2013 മുതൽ മൂന്നു വർഷക്കാലത്തോളം വല്യച്ഛൻ കുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചു വരികയായിരുന്നു. പീഡനത്തെത്തുടർന്ന് കുട്ടിക്ക് മറ്റു ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുട്ടിയെ ചികിൽസക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർചികിത്സയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിക്കു ഭീതിയെ തുടർന്ന് ഉണ്ടാകുന്ന മാനസിക പിരിമുറക്കമാണെന്നു തിരിച്ചറിഞ്ഞ സൈക്കോളജിസ്റ്റ് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. കൗണ്സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. കുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. അഞ്ചൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.