ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

ജില്ലാ വികസന സമിതി യോഗം 29 ന്
ഫെബ്രുവരി മാസത്തെ ജില്ലാ വികസന സമിതി യോഗം 29 ന് രാവിലെ 11 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 18 ന്
ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 18 ന് രാവിലെ 11 ന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 0474-2713099 നമ്പരില്‍ ലഭിക്കും.

ഫാര്‍മസിസ്റ്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 18 ന്

വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 18 ന് രാവിലെ 10 നടക്കും. യോഗ്യത തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.

ടെണ്ടര്‍ ക്ഷണിച്ചു
ചിറ്റുമല ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ്, കണ്ടിജന്‍സി എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ 0474-2582025, 9446815933 എന്നീ നമ്പരുകളില്‍ ലഭിക്കും.

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം
2019 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 13 മേഖലകളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 19 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2724740.

കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ്

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ബി എസ് സെന്ററില്‍ പ്ലസ് ടു ജയിച്ചവര്‍ക്കായി മാര്‍ച്ചില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(സോഫ്റ്റ്‌വെയര്‍) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി/ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. വിശദ വിവരങ്ങള്‍ സെന്ററിലും 9446854661, 7510297507, 0476-2831122 എന്നീ നമ്പരുകളിലും ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.